വളരെ ചെറിയ തോതിൽ ആണെങ്കിലും ശരീരത്തിന് അത്യാവശ്യം ആയ ഒരു മൂലകം ആണ്അയോഡിൻ. ഉപാപചയ പ്രവർത്തനങ്ങളുടെ നിയന്ത്രണത്തിൽ നിർണായകം ആയ സ്വാധീനംചെലുത്തുന്ന തൈറോക്സിൻ എന്ന ഹോർമോണിന്റെ ഘടകം ആണിത്. തൈറോയ്ഡ് ഗ്രന്ഥികൾഉത്പാദിപ്പിക്കുന്ന ഹോർമോണാണ് തൈറോക്സിൻ.
സാധാരണ ഗതിയിൽ നാം കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന അയോഡിൻ ആവശ്യത്തിന്മതിയാകും. എന്നാൽ ചില പ്രദേശങ്ങളിലെ വെള്ളത്തിലോ, മണ്ണിലോ അയോഡിൻഅടങ്ങിയിരിക്കുകയില്ല. അതിനാൽ ആ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അയോഡിൻലഭ്യമാകാതെ വരുന്നു. തൻമൂലം ഗോയിറ്റർ ( കണ്ഠമുഴ , തൊണ്ടവീക്കം ) എന്നൊരു രോഗംഉണ്ടാകുന്നു.
ഉപ്പ് എല്ലാവരും മിതമായ അളവിൽ മാത്രം കഴിക്കുന്ന ഒന്ന് ആയതിനാൽ ഏറ്റവും എളുപ്പത്തിൽ ഉപ്പിലൂടെ ഇതിന്റെ കുറവ് പരിഹരിക്കാൻ സാധിക്കുന്നു. അതുകൊണ്ട് ആണ് ശുദ്ധീകരിച്ച കറിഉപ്പിൽ അയോഡിൻ ചേർക്കുന്നത് .