പൊതുവെ രാജ്യത്ത് രണ്ട് തരം വിമാന സേവനങ്ങൾ ആണ് ഉള്ളത്.
ഒന്ന് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക്(ഇൻറർനാഷണൽ)
മറ്റൊന്ന് ഒരു രാജ്യത്തിന് ഉള്ളിൽ തന്നെ.
അത് ഒരു സംസ്ഥാനത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ആകാം, അല്ലെങ്കിലും ഒരുസംസ്ഥാനത്തിനുള്ളിൽ തന്നെ ആകാം. ഇത്തരത്തിൽ ഒരു രാജ്യത്തിനുള്ളിൽ തന്നെ ഉള്ള വിമാനയാത്രകൾ ആണ് ഡൊമസ്റ്റിക് ഫ്ലൈറ്റ് (domestic flights).ഒരു domestic flight ന് ആയിപ്രധാനമായും വേണ്ടത് യാത്രചെയ്യേണ്ട ഫ്ലൈറ്റ് ടിക്കറ്റ് ആണ്.
അതോടൊപ്പം യാത്രയ്ക്കായി പോകുമ്പോൾ കൂടെ കരുതേണ്ട മറ്റൊന്നാണ് ഫോട്ടോ സഹിതമുള്ളസർക്കാർ അഗീകൃത തിരിച്ചറിയൽ രേഖ. അത് താഴെ പറയുന്നവയിൽ ഏത് വേണമെങ്കിലും ആകാം :
പാസ്പോർട്ട്(passport)/ഡ്രൈവിംഗ് ലൈസൻസ് (Driving License) / വോട്ടർ ഐഡി (Election Voter Card) / റേഷൻ കാർഡ് (Ration Card)/ആധാർ കാർഡ് (Aadhar Card)/ പാൻ കാർഡ് (PAN Card)
ഇവയിൽ ഏതെങ്കിലും ഒന്നിന്റെ ഒറിജിനൽ കയ്യിൽ കരുതിയാൽ മാത്രമേവിമാനതാവളത്തിനുള്ളിലേക്ക് പ്രവേശനം ഉള്ളൂ.
Domestic flight ന് ആയി പാസ്പോർട്ടോ, വിസയോ ആവശ്യമില്ല.