സാധാരണ കപ്പൽ ആണെങ്കിലും ക്രൂയിസ് ഷിപ്പ് ആണെങ്കിലും കരയിലോടുന്ന കാർ ആണെങ്കിലുംഇന്ധന ഉപഭോഗവും , കാര്യക്ഷമതയും അതിന്റെ വലിപ്പത്തിനെ അടിസ്ഥാനമാക്കിയിരിക്കും. ഒരേദൂരം സഞ്ചരിക്കാൻ ഒരു ചെറിയ കപ്പലിന് ഒരു വലിയ കപ്പലിനേക്കാൾ കുറഞ്ഞ ഇന്ധനംഉപയോഗിച്ചാൽ മതിയാകും. വലുപ്പവും , ശരാശരി സ്പീഡും ഒരു ക്രൂയിസ് കപ്പലിന് എത്രമാത്രംഇന്ധനം ഉപയോഗിക്കുന്നുവെന്ന് കണ്ടുപിടിക്കാൻ സഹായിക്കും.
ശരാശരി 80,000 ഗാലൻ ആയ പ്രതിദിനം ശരാശരി 250 ടൺ ഇന്ധനം വരെ ഉപയോഗിക്കുന്നക്രൂയിസ് ഷിപ്പുകളുണ്ട്. . ഓരോ ദിവസവും 140 മുതൽ 150 ടൺ ഇന്ധനം ഏകദേശം 140 മുതൽ150 വരെ ഇന്ധനം ഉപയോഗിക്കാൻ കഴിയുമെന്നും ഒരു മൈലിന് 30 മുതൽ 50 ഗാലൻ വരെസഞ്ചരിക്കാനും സാധിക്കുമെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഒരു കാറുമായ് താരതമ്യം ചെയ്താൽ, ഉയർന്ന വേഗതയിൽ സഞ്ചരിക്കുമ്പോൾ എയറോഡൈനാമിക്ഡ്രാഗ് ഉണ്ടാകുകയും ഇതുവഴി കൂടുതൽ ഇന്ധനം കത്തുന്നതിനും ഇടയാക്കും. ഒട്ടുമിക്ക എല്ലാക്രൂയിസ് കപ്പലുകളും 21 മുതൽ 24 വരെ നോട്ടിക്കൽ മൈൽ വേഗതയിലാണ് സഞ്ചരിക്കുന്നത്. എന്നാൽ കാറുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്നുവരുന്ന തരത്തിലുളള പ്രശ്നങ്ങളൊന്നുംകപ്പലിനെ ബാധിക്കില്ല.
പൊതുവേ, 1,100 അടി നീളമുള്ള ഒരു വലിയ ക്രൂയിസ് കപ്പലിൻ്റെ ബോർഡിൽ രണ്ട് ദശലക്ഷംഗാലൻ ഇന്ധനം വഹിക്കാൻ കഴിയും. അതേസമയം 40 മുതൽ 60 അടി വരെയുള്ള ഒരു സ്വകാര്യമോട്ടോർ ബോട്ടിൽ 200 മുതൽ 1,200 ഗാലൻ വരെ മാത്രമേ വഹിക്കാൻ സാധിക്കു, അതേസമയംഎക്സോൺ വാൽഡെസ് പോലുള്ള വമ്പൻ ക്രൂയിസ് ഒക്കെ 55 ദശലക്ഷം ഗാലൻ വരെ വഹിക്കുന്നുഎന്നതാണ് കണക്ക്.
റോയൽ കരീബിയൻ ഉടമസ്ഥതയിലുള്ള ഹാർമണി എന്ന ക്രൂയിസ് കപ്പൽ 16-സിലിണ്ടർഎഞ്ചിനുകളാണ് ഉളളത്. പൂർണ്ണ ശക്തിയിൽ, മണിക്കൂറിൽ 1,377 ഗാലൻ ഇന്ധനത്തിനോ 66,000 ഗാലൻ വരെ ഉയർന്ന മലിനീകരണ ഡീസൽ ഇന്ധനം ദിവസം കത്തിക്കും.ക്വീൻ മേരി 2 എന്ന കപ്പൽമണിക്കൂറിൽ ആറ് ടൺ സമുദ്ര ഇന്ധനമാണ് ഉപയോഗിക്കുന്നത്.
878 അടി നീളവും 75,500 ടണ്ണുകളും ഉളള നോർവീജിയൻ സ്പിരിറ്റ് എന്ന കപ്പലിന് 350,000 ഗാലൻ ഇന്ധന ശേഷിയുള്ളതിനാൽ ഇന്ധനം നിറക്കാതെ 12 ദിവസം കടലിൽ തുടരാൻ വരെ കഴിയും.
ക്യുഎം 2 പോലുള്ള പടുകൂറ്റൻ കപ്പലുകൾക്ക് ഒരു ചെറിയ കപ്പലിനേക്കാൾ വളരെ ഇന്ധനംആവശ്യമാണ്. കരയിൽ ഓടുന്ന കാറുമായി ഉദാഹരണം പറഞ്ഞാൽ സ്വാഭാവികമായും, ഒരു ചെറിയഇക്കോണമി കാറിന് വലിയ യൂട്ടിലിറ്റി ട്രക്കിനേക്കാൾ ഇന്ധന ക്ഷമത നൽകും . വലിപ്പം കൂടുന്നതിന്അനുസരിച്ച് ക്രൂയിസ് കപ്പലുകളുടെ ഇന്ധനചിലവും കൂടിക്കൊണ്ടിരിക്കും.