പക്ഷികളെ പോലെ പറക്കാൻ മനുഷ്യനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല അല്ലെ. എന്നാൽ ഇന്നും അത് മനുഷ്യന്റെ ആഗ്രഹമായി അവശേഷിക്കുമ്പോൾലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യന് പറക്കാൻ കഴിയുമോ എന്ന ഗവേഷണങ്ങൾനടത്തുകയാണ് പലയിടങ്ങളിലും. പലപ്പോഴും വിജയത്തിന്റെ വക്കിലെത്തിയ കണ്ടെത്തലുകൾപരാജയപ്പെടുന്ന കാഴ്ചയാണ് സമ്മാനിച്ചത്. എന്നാൽ 2015 നു ശേഷം മനുഷ്യന് പറക്കാൻകഴിയുമെന്ന് തെളിയിക്കുന്ന നിരവധി കണ്ടെത്തലുകളും ഉണ്ടായിട്ടുണ്ട്.
ദൃശ്യ മാധ്യമങ്ങളിലും ,സോഷ്യൽ മീഡിയകളിലും മനുഷ്യൻ പറന്നു നടക്കുന്ന നിരവധി കാഴ്ചകളുംദൃശ്യങ്ങളും കാണുവാൻ സാധിക്കുന്നുണ്ട്. മനുഷ്യന്റെ ഭാവി തന്നെ മാറ്റിമറിക്കാൻ കഴിയുന്നരീതിയിലുള്ള കണ്ടുപിടിത്തങ്ങൾ നടത്തുകയാണ് മനുഷ്യന്റെ പറക്കുന്ന യന്ത്രം അഥവാജെറ്റ്സ്യൂട്ടുകൾ . ലോകം എങ്ങും ഭാവിയിൽ ഇത് വ്യാപിക്കുമെന്ന് പഠനങ്ങൾ പോലും പറയുന്നുണ്ട്.
ജെറ്റ്‌സ്യൂട് ഉപയോഗിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ കോണുകളിൽ ആയിരകണക്കിന്കാണികൾക്ക് മുന്നിൽ നടത്തുന്ന അഭ്യാസ പ്രകടനങ്ങൾ ലോകശ്രദ്ധ നേടാറുണ്ട്. മിക്കവാറുമുള്ളഎല്ലാ വിദേശ രാജ്യങ്ങളിലും ജെറ്റ്‌സ്യൂട്ടുകൾ വ്യാപകമായി ഇന്ന് കാണാൻ കഴിയും.
ലോകത്തിൽ ഇപ്പോൾ ഇത് വ്യാപകമായി കാണാത്തതിനുള്ള കാരണം നിയമപ്രശ്നങ്ങളും , നിർമാണത്തിൽ ഉണ്ടാകുന്ന തടസവുമാണ്. എന്നാൽ ഒരുപാട് വൈകാതെ തന്നെ എല്ലാ പ്രശ്നങ്ങളുംപരിഹരിച്ചു ജെറ്റ്‌സ്യൂട്ടുകൾ ലോകമെങ്ങും കാണാൻ കഴിയും. ഇന്ന് നമ്മൾ മോട്ടോർ വാഹനങ്ങൾഉപയോഗിക്കുന്നത് പോലെ തന്നെ ജെറ്റ്‌സ്യൂട്ടുകളെയും നമുക് യഥേഷ്ടം കണ്ടു തുടങ്ങും. ഭാവിയിൽഎവിടെയും ഒരു പ്രയാസവും കൂടാതെ മനുഷ്യന് ജെറ്റ്‌സ്യൂട്ടുകൾ ഉപയോഗിച്ച് പോകുവാൻകഴിയുമെന്ന് പല സൂചനകളും നൽകുന്നുണ്ട്. എല്ലാ നിയന്ത്രണങ്ങളോടും നിബന്ധനകളോടും കൂടിരംഗത്തെത്തിക്കുമെന്ന് പല കമ്പനികളും അറിയിച്ചിട്ടുണ്ട്.
അയൺമാൻ എന്ന സിനിമയിലെ ടോണി സ്റ്റാർക്ക് ധരിക്കുന്ന പറക്കുന്ന അതേ തരം സ്യൂട്ട് ഗ്രാവിറ്റിഎന്ന കമ്പനി നിർമിച്ചിട്ടുണ്ട്. ഈ സ്യൂട്ടിനു കമ്പനിക്ക് പേറ്റന്റും ഉണ്ട്. ലോകത്തിലാദ്യമായാണ്മനുഷ്യ ശരീരത്തിൽ ഉപയോഗിക്കാവുന്ന ഒരു ജെറ്റ് സ്യൂട്ടിന് പേറ്റന്റ് ലഭിക്കുന്നത്.
ശരിക്കും ശരീരത്തിൽ ഒരു ‘ജെറ്റ്’ ഘടിപ്പിച്ചതാണിത്. ബ്രിട്ടിഷ് ഗവേഷകനും , ഗ്രാവിറ്റിഇൻഡസ്ട്രീസിന്റെ തലവനുമായ റിച്ചാർഡ് ബ്രൗണിങ് ആണ് ഈ സ്യൂട്ടിന്റെ നിർമാണത്തിനുപിന്നിൽ. "വെയറബിള്‍ ഫ്ലൈറ്റ് സിസ്റ്റം " എന്നാണ് ബ്രൗണിങ് ഇതിനു നൽകിയിരിക്കുന്ന പേര്. അതായത്, ദേഹത്തു ധരിച്ചു പറക്കാൻ സഹായിക്കുന്ന സംവിധാനം.
ടർബൈൻ എൻജിനാണ് ഈ പറക്കും സൂത്രത്തിനു പിന്നിൽ. ഇന്ധനത്തിനൊപ്പം വായു കംപ്രസ്ചെയ്തു നിറച്ചു കത്തിച്ച് ഒരു ടർബൈന്റെ സഹായത്തോടെ പറക്കാനുള്ള ഊർജംഉൽപാദിപ്പിക്കുന്നതാണ് സ്യൂട്ടിന്റെ രീതി. രണ്ടു കൈകളിലും , പിറകിലുമായിരിക്കും സ്യൂട്ടിന്റെഭാഗമായുള്ള ടർബൈൻ എൻജിനുകൾ ഘടിപ്പിക്കുക. ആകെ നാലു ഗ്യാസ് ടർബൈനുകളുണ്ടാകും.
അവ ‘കത്തിച്ച്’ മണിക്കൂറിൽ 55 മീറ്റർ വേഗത്തിൽ സഞ്ചരിക്കാനുള്ള ശേഷിയുമുണ്ട് സ്യൂട്ടിന്. ശരീരംകൊണ്ട് നിയന്ത്രിക്കാവുന്ന ഇത്തരമൊരു ജെറ്റ് എൻജിൻ സ്യൂട്ട് ഉപയോഗിച്ച് ഏറ്റവും വേഗത്തിൽസഞ്ചരിച്ചതിന്റെ റെക്കോർഡും ഇപ്പോൾ ഇതിന്റെ പേരിലാണ്. ബ്രൗണിങ് തന്നെയാണ്ലോകമെമ്പാടും സഞ്ചരിച്ച് തന്റെ സ്യൂട്ട് പരിചയപ്പെടുത്തിയതും.
ബ്രിട്ടീഷ് ഇൻവെന്ററും , പ്രഭാഷകനും ,
സംരംഭകനുമായ റിച്ചാർഡ് ബ്രൗണി ജെറ്റ്‌സ്യൂട് ധരിച്ചു നടത്തുന്ന പ്രകടനം സോഷ്യൽ മീഡിയകൾവഴി വൈറലാകാറുണ്ട്.
അനവധി വിദേശികൾ ഈ രംഗത്ത് വൻതോതിലുള്ള നിക്ഷേപങ്ങൾ നടത്തുകയും , ഗവേഷണങ്ങളുമായി മുന്നോട്ടുപോകുന്ന കാഴ്ചയാണ് നാം കണ്ടുവരുന്നത്. ഇപ്പോൾ മിക്കവാറുമുള്ളഎല്ലാ കമ്പനികളും ലക്ഷ്യമിടുന്നത് എങ്ങനെ സുരക്ഷിതവും കൂടുതൽ ഉപയോഗപ്രദമായ രീതിയിൽജെറ്റ്‌സ്യൂട്ടുകൾ നിർമിക്കാം എന്നാണ്.
2019 ൽ ശരീരത്തിൽ ജെറ്റ് എൻജിൻ കടുപ്പിച്ചുകൊണ്ട് ഒരു ഫ്രഞ്ചുകാരൻ ഇംഗ്ളീഷ് ചാനലിന്കുറുകെ പറന്നത് ഇന്നും ജനശ്രദ്ധ ആകർഷിച്ച ഒന്ന് തന്നെയായിരുന്നു.
കടലിനും , തടാകത്തിനും മുകളിലൂടെ ജെറ്റ് സ്യൂട്ട് ധരിച്ചു പായുന്ന കായിക താരങ്ങളെ ഉൾപ്പെടുത്തി "ഗ്രാവിറ്റി റേസ് സീരീസ് " എന്ന പേരിൽ ഒരു മത്സരം തന്നെ ഗ്രാവിറ്റി കമ്പനിനടത്താറുണ്ട്.തടാകത്തിലെ പലവിധ പ്രതിബന്ധങ്ങൾക്കിടയിലൂടെ പാഞ്ഞു പോകുന്ന കാഴ്ച കണ്ട്ചുറ്റിലും കൂടിനിന്നവർ അന്തംവിട്ടു പോവാറുണ്ട് എന്നതാണ് സത്യം.
ഡെലിവറി ,സെർച്ചിങ്, റെസ്ക്യൂമിഷനുകളിൽ ഉപയോഗിക്കാവുന്നതും വളരെ പ്രയോജനംചെയ്യുന്നതുമായ സാങ്കേതികവിദ്യയാണ് ജെറ്റ് സ്യൂട്ട് എന്നതിൽ സംശയമില്ല . ഉദാഹരണമായി
ജെറ്റ് സ്യൂട്ട് ഉപയോഗിച്ച് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കപ്പലിലേക്ക് കയറുന്ന സംവിധാനം പലരാജ്യങ്ങളും വിജയകരമായി പരീക്ഷിച്ചു വിജയിപ്പിച്ചിട്ടുണ്ട്.
ഒരു സ്പീഡ് ബോട്ടിൽ നിന്ന് ജെറ്റ് സ്യൂട്ട് ഉപയോഗിച്ച് പറന്നു പൊങ്ങുന്ന ഒരു ടെസ്റ്റ് പൈലറ്റ്മിലിട്ടറിഷിപ്പിനടുത്തേക്ക് നീങ്ങുകയും അതിന്റെ ഡെക്കിൽ യാതൊരു പ്രയാസവുമില്ലാതെഇറങ്ങുകയുംചെയ്യുന്നത് സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാൻകഴിയും.
സാധാരണ ഒരു കപ്പലിന്റെ സമീപത്തേക്ക് നീങ്ങുന്ന അതിവേഗറിബ്ബ്‌ബോട്ടിൽ നിന്ന് വശത്തിലൂടെഏണി എറിഞ്ഞു മാത്രമേ ചലിക്കുന്ന കപ്പലിലേക്ക് കയറാൻ സാധിക്കുകയുള്ളൂ . ഇത് വളരെസാവധാനം നടക്കുന്ന ഒരു പ്രക്രിയയാണ്. പോരാത്തതിന് ആയാസകരവുമാണ്. ഈസംവിധാനത്തിന് പകരമായി ഹെലികോപ്പ്റ്റർ ഉപയോഗിച്ച് മാത്രമേ ചലിക്കുന്ന കപ്പലിൽ കയറാൻപറ്റൂ. എന്നാൽ ഇതിന് പകരം ജെറ്റ് സ്യൂട്ട് ഉപയോഗിച്ചാൽ ഈ ഓപ്പറേഷന്റെ വേഗത കൂട്ടാൻസഹായിക്കുന്നു. മാത്രമല്ല കപ്പലിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും എത്തിപ്പെടാൻ ജെറ്റ് സ്യൂട്ടിന്കഴിയും. ഇറങ്ങിയ സ്ഥലം മാറിപ്പോയിഎന്ന് തോന്നിയാൽ ഉടനടി വീണ്ടും പറന്നു പൊങ്ങാനുംസാധിക്കും.
പക്ഷേ നിലവിൽ ഒരു ഗ്രാവിറ്റി ജെറ്റ് സ്യൂട്ടിന് ഏതാണ്ട് 4,30,000 ഡോളറാണ് വില. അതിനാൽ മിലിട്ടറി, പോലീസ് സംവിധാനത്തിലേക്ക് ഈ സാങ്കേതിക വിദ്യ സ്വീകരിക്കുകയാണെങ്കിൽ അത്മിലിട്ടറി ചെലവിൽ വലിയ വർദ്ധനവാകും ഉണ്ടാക്കുക.