അടുക്കളയില്‍ ഗ്യാസ് സ്റ്റൗ കത്തിക്കാന്‍ ഉപയോഗിക്കുന്ന ഗ്യാസ് ലൈറ്റര്‍ ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ അതില്‍ബാറ്ററി കാണില്ല.
ഗ്യാസ് ലൈറ്റര്‍ പ്രവര്‍ത്തിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു പ്രതിഭാസം ഉപയോഗപ്പെടുത്തിയാണ്. ഇതിന്, പീസോ ഇലക്ട്രിസിറ്റി (piezoelectricity) എന്നാണ് പേര്.
വൈദ്യുത സ്പാര്‍ക്ക് കാണപ്പെടുന്ന ഭാഗത്ത് രണ്ട് ലോഹ ടെര്‍മിനലുകള്‍ക്കിടയില്‍ ചെറിയ ഒരു വിടവുണ്ട്. ടെര്‍മിനലുകളില്‍ നിന്ന് ഈ വിടവിലുള്ള വായുവിലൂടെ വോള്‍ട്ടേജ് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നതാണ് ഗ്യാസ്ലൈറ്ററില്‍ നമ്മള്‍ കാണുന്ന വൈദ്യുത സ്പാര്‍ക്ക്.
ക്വാര്‍ട്‌സ് ( quartz ) പോലുള്ള ചില പ്രത്യേകതരം ക്രിസ്റ്റലുകളില്‍ മര്‍ദ്ദം പ്രയോഗിക്കുമ്പോള്‍ അവയിലെചാര്‍ജുകളുടെ ഘടന താല്‍ക്കാലികമായി പുനഃക്രമീകരിക്കപ്പെടുന്നു.
ഇത് ക്രിസ്റ്റലില്‍ ഒരു വോള്‍ട്ടേജ് ആയി രൂപപ്പെടുന്നതാണ് പീസോ ഇലക്ട്രിസിറ്റി. ഗ്യാസ് ലൈറ്ററിന്റെ അറ്റത്തുള്ളനോബ് അമര്‍ത്തുമ്പോള്‍ ഉള്ളിലുള്ള സ്പ്രിങ്ങിലേക്ക് ഘടിപ്പിച്ച ചെറിയ ചുറ്റിക പോലുള്ള ലോഹഭാഗം ക്രിസ്റ്റലില്‍വന്ന് ഇടിക്കുന്നു. ഈ ഇടിയുടെ ബലമാണ് ക്രിസ്റ്റലില്‍ ഒരു താല്‍ക്കാലിക വോള്‍ട്ടേജ് ആയി രൂപപ്പെടുന്നത്.
വൈദ്യുത സ്പാര്‍ക്ക് കാണപ്പെടുന്ന ഭാഗത്ത് രണ്ട് ലോഹ ടെര്‍മിനലുകള്‍ക്കിടയില്‍ ചെറിയ ഒരു വിടവുണ്ട്. ടെര്‍മിനലുകളില്‍ നിന്ന് ഈ വിടവിലുള്ള വായുവിലൂടെ വോള്‍ട്ടേജ് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നതാണ് ഗ്യാസ്ലൈറ്ററില്‍ നമ്മള്‍ കാണുന്ന വൈദ്യുത സ്പാര്‍ക്ക്.
ഒരു പീസോ ഇലക്ട്രിക് ക്രിസ്റ്റൽ ഉണ്ടാക്കുന്ന ഉയർന്ന വോൾട്ടേജ് ഉപയോഗിച്ച്, വായുവിന്റെ ഒരു ചെറിയ ഭാഗത്ത്കൃത്രിമമായി ഉണ്ടാക്കുന്ന മിനി-ഇടിമിന്നൽ തന്നെയാണ് സത്യത്തിൽ ഗ്യാസ് ലൈറ്ററിലും നമ്മൾഉപയോഗപ്പെടുത്തുന്നത് .
ലൈറ്ററിനുള്ളിലേ ചെറിയ കഷണം പീസോ ഇലക്ട്രിക് പദാർത്ഥവും അതിന് മുകളിലായി, സ്പ്രിങ് ഉപയോഗിച്ച്ഘടിപ്പിച്ചിരിക്കുന്ന ഒരു കുഞ്ഞ് ചുറ്റികയും കാണാം .നിങ്ങൾ ലൈറ്റർ ഞെക്കുമ്പോൾ ഈ ചുറ്റികയെ സ്പ്രിങ്കൊണ്ട് വലിച്ചുവിടുകയാണ് ചെയ്യുന്നത്. അത് നേരേ ചെന്ന് പീസോ ഇലക്ട്രിക് കഷണത്തിന്റെ മുകളിൽആഞ്ഞിടിക്കും. അതുണ്ടാക്കുന്ന ഞെരുക്കം ഒരു വലിയ വോൾട്ടേജ് അവിടെ സൃഷ്ടിക്കും. ഈ വോൾട്ടേജ്ലൈറ്ററിന്റെ ഉള്ളിൽ നടുക്കുള്ള ലോഹദണ്ഡിനും , ചുറ്റുമുള്ള ലോഹ സിലിണ്ടറിനും ഇടയിൽവരത്തക്കവിധമാണ് ഉള്ളിലെ ക്രമീകരണം.
മേഘങ്ങളില്‍ നിന്ന് വായുവിലൂടെയുള്ള വൈദ്യുത ഡിസ്ചാര്‍ജ് ആണ് മിന്നലായി കാണപ്പെടുന്നത് . ഇതുപോലെയൊരു ഡിസ്ചാര്‍ജ് അഥവാ വോള്‍ട്ടേജ് ഇല്ലാതാക്കല്‍ പ്രക്രിയയാണ് ഗ്യാസ് ലൈറ്ററിലെ സ്പാര്‍ക്ക്.