പൊതുവെ നമ്മൾ എല്ലാവരും തന്നെ ചെയ്യുന്നൊരു കാര്യമാണ് തിളപ്പിച്ച വെള്ളത്തിന് ചൂട്അധികമാണെന്ന് തോന്നിയാൽ ചൂട് കുറയ്ക്കാൻ ആയി കുറച്ച് പച്ചവെള്ളം ചേർക്കും. വെള്ളം, അത്കുടിക്കാൻ ആണെങ്കിൽ പ്രത്യേകിച്ച്, ചൂടാക്കുന്നത് അതിൽ അടങ്ങിയിരിക്കുന്ന കീടാണുക്കളെകൊല്ലുന്നതിനു വേണ്ടിയാണ്.
100°c ൽ തിളച് മറിയുന്ന വെള്ളത്തിലെ കീടാണുക്കൾ പൂർണമായും നശിച്ചിരിക്കും.എന്നാൽഇതിൽ തണുത്ത വെള്ളം ചേർക്കുമ്പോൾ ചൂടാക്കിയ വെള്ളത്തിന്റെ ചൂട് കുറയുകയും, പുതുതായിചേർത്ത പച്ചവെള്ളത്തിലെ അണുക്കൾ മൊത്തത്തിൽ വ്യാപിക്കുകയും ചെയ്യുന്നു. വെള്ളം നേരിയ ചൂട്ആയത് കൊണ്ട് അണുക്കൾക്ക് ഒന്നും തന്നെ സംഭവിക്കുന്നില്ല
(100°C ൽ മാത്രമേ അണുക്കൾ മരിക്കുകയുള്ളു). അത് കൊണ്ട് തന്നെ സാധാരണ പച്ചവെള്ളവും, പച്ചവെള്ളം ചേർത്ത തിളപ്പിച്ച വെള്ളവും തമ്മിൽ കാര്യമായ വത്യാസങ്ങൾ ഒന്നും തന്നെ ഇല്ല. അത്കൊണ്ടാണ് തിളപ്പിച്ച വെള്ളത്തിൽ പച്ച വെള്ളം ചേർക്കരുത് എന്ന് പറയുന്നത്
.കുടിവെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. ചിലയിടങ്ങളിൽഹോട്ടലുകളിലും ,സത്കാര സ്ഥലങ്ങളിലും മറ്റും തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തുന്ന രീതികാണാറുണ്ട്. അത് തെറ്റാണ്