മഹാത്മാഗാന്ധിയുടെ ചിത്രമില്ലാത്ത കറന്‍സി നോട്ടുകള്‍ പുതിയ തലമുറയ്ക്ക് പരിചയം കാണില്ല. മുന്‍പ് ഗാന്ധിജിയുടെ ചിത്രമില്ലാതെയും നോട്ടുകള്‍ ഇറങ്ങിയിരുന്നു. ഗാന്ധിജികറന്സിനോട്ടിലെത്തിയതും, പീന്നീട് അപ്രത്യക്ഷമായതും, വീണ്ടുമെത്തിയതും ഇന്ത്യന്‍കറന്‍സിയുടെ ചരിത്രമാണ്.
ഇന്ത്യന്‍ കറന്‍സിയില്‍ ആദ്യമായി ഗാന്ധിജിയുടെ ചിത്രം അടിച്ചുവരുന്നത് 1969 ലാണ്. ഗാന്ധിജിയുടെ നൂറാം ജന്മവര്‍ഷത്തിന്റെ സ്മരണാര്‍ത്ഥമായിരുന്നു അത്. ധനകാര്യമന്ത്രാലയത്തിന്റെനിയന്ത്രണത്തില് അച്ചടിച്ച ഒരു രൂപ നോട്ടിലും ,റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ടുരൂപ, അഞ്ചുരൂപ, പത്തുരൂപ, നൂറുരൂപ നോട്ടുകളിലും സേവാഗ്രാം ആശ്രമത്തിനു മുന്നിലിരിക്കുന്നഗാന്ധിജിയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്.
അന്നത്തെ ധനകാര്യ സെക്രട്ടറിയായിരുന്ന ഐ.ജി. പട്ടേലിന്റെ ഒപ്പോടുകൂടിയാണ് ഒരു രൂപ നോട്ട്ഇറങ്ങിയത്. എല്‍.കെ. ജാ, ബി.എന്‍. അഡാര്‍ക്കര്‍ എന്നീ രണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരുടെഒപ്പോടുകൂടിയാണ് മറ്റ് നോട്ടുകള്‍ പുറത്തിറങ്ങിയത്. എന്നാല്‍, 1970ല്‍ നോട്ടുകളില്‍നിന്ന്ഗാന്ധിജിയുടെ ചിത്രം മാറുകയും, 1969ന് മുമ്പ് നല്‍കിയിരുന്ന ചിത്രങ്ങള്‍തന്നെ അച്ചടിക്കുവാനുംതുടങ്ങി.
1987 ഒക്ടോബറില്‍ അഞ്ഞൂറുരൂപ നോട്ടിലൂടെയാണ് ഗാന്ധിജി വീണ്ടും പ്രത്യക്ഷപ്പെടുന്നത്. അന്ന്അഞ്ഞൂറുരൂപ നോട്ടില്‍ മാത്രമേ ഗാന്ധിജിയുടെ ചിത്രം ഉണ്ടായിരുന്നുള്ളൂ. ഈ നോട്ട് റിസര്‍വ് ബാങ്ക്തന്നെ പിന്നീട് പിന്‍വലിച്ചു. പിന്നീട് 1996ലാണ് ഇന്ത്യന്‍ കറന്‍സികളെല്ലാം ഗാന്ധി സീരീസായിഅച്ചടിച്ചുതുടങ്ങിയത്. ഈ നോട്ടുകളില്‍ അശോകസ്തംഭം ചെറുതായി അച്ചടിക്കുകയും, ഗാന്ധിച്ചിത്രത്തിന് പ്രാധാന്യം നല്‍കുവാനും തുടങ്ങി. ഇപ്പോള്‍ ഗാന്ധി സീരീസ് നോട്ടുകള്‍ മാത്രമേറിസര്‍വ് ബാങ്ക് പുറത്തിറക്കുന്നുള്ളൂ.