എടിഎമ്മിൽ നിന്ന് തിരികെ എടുക്കാൻ മറന്നുപോയ കാർഡ് ബാങ്കുദ്യോഗസ്ഥരോ, സെക്യൂരിറ്റിയോതിരികെ നമ്മെ ഏൽപ്പിക്കുമെന്നാണ് കരുതുന്നതെങ്കിൽ അങ്ങനെയല്ല കാര്യങ്ങൾ. മറന്നുവച്ച കാർഡ്തിരികെ കിട്ടാൻ കടമ്പകൾ കുറച്ച് ഉണ്ട്.മറന്നു വച്ചത് മറ്റേതെങ്കിലും ബാങ്കിന്റെഎടിഎമ്മിലാണെങ്കിൽ നിലവിലെ മാർഗ നിർദ്ദേശങ്ങൾ പ്രകാരം നമ്പരുൾപ്പെടെയുള്ള വിവരങ്ങൾരേഖപ്പെടുത്തിയതിനു ശേഷം കാർഡ് നശിപ്പിച്ചുകളയുകയാണു ചെയ്യേണ്ടത്. കാർഡ് മറന്നുവച്ചബാങ്കിൽ ഇടപാടുകാരന്റെ വിവരങ്ങൾ ലഭ്യമല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത്.
നമുക്ക് അക്കൗണ്ടുള്ള ബാങ്ക്ശാഖയിലെ എടിഎമ്മിലോ , അതേ ബാങ്കിന്റെ മറ്റേതെങ്കിലും ശാഖയ്ക്കുകീഴിലെ എടിഎമ്മിലോ ആണ് കാർഡ് മറന്നു വച്ചതെങ്കിൽ പല ബാങ്കുകളും പല രീതികളാണ്പിന്തുടരുന്നത്. അക്കൗണ്ടുള്ള ശാഖയ്ക്കു കീഴിലെ എടിഎമ്മിലാണ് മറന്നുവച്ചതെങ്കിൽ, തിരിച്ചറിയൽ രേഖകൾ ഹാജരാക്കുന്നപക്ഷം മിക്ക ബാങ്കുകളും കാർഡ് തിരികെ കൊടുക്കാറുണ്ട്. പക്ഷേ, മറ്റു ശാഖകൾക്കു കീഴിലുള്ള എടിഎമ്മിലാണ് മറന്നുവച്ചതെങ്കിൽ കാർഡ് നശിപ്പിച്ചുകളയുന്നനയമാണ് പലരും സ്വീകരിച്ചുകാണുന്നത്.
മറന്നുവച്ച കാർഡ് ഏതെങ്കിലും കള്ളൻമാർക്ക് കിട്ടിയാലോ എന്ന് ചിലപ്പോൾ നമ്മൾക്ക് സംശയംവരാം . എടിഎമ്മിൽ നിന്നു പണം പിൻവലിക്കാൻ പിൻ ആവശ്യമാണ്. ഓൺലൈൻഇടപാടുകൾക്കാണെങ്കിൽ ഒടിപി നൽകേണ്ടതുണ്ട്. ഇക്കാരണങ്ങൾ മൂലം കളഞ്ഞുകിട്ടിയകാർഡുപയോഗിച്ച് ഇടപാടുകൾ നടത്താൻ കള്ളന് സാധിക്കുന്നതല്ല. പക്ഷേ, പിൻ അഥവാ ഒടിപിആവശ്യമില്ലാത്ത സമ്പർക്കരഹിത ഇടപാടുകൾ അനായാസം നടത്താൻ സാധിക്കുന്നതാണ്. നിലവിൽ ഇത്തരം ഇടപാടുകളുടെ പരിധി 5000 രൂപ വരെയാണ് എന്നതിനാൽ പലതവണയായിവലിയൊരു തുക നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്.
നഷ്ടപ്പെട്ടു എന്നതു ശ്രദ്ധയിൽപെട്ടാലുടനെ കാർഡ് ഉപയോഗിച്ചു ചെയ്യാവുന്ന എല്ലാ തരത്തിലുള്ളഇടപാടുകളും മൊബൈൽ ബാങ്കിങ് ആപ്പ് ഉപയോഗിച്ച് മരവിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അക്കൗണ്ട് പരിശോധിച്ച് പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. കാർഡ് മരവിപ്പിക്കൽ ആപ്പ് വഴി ചെയ്യാനാവുന്നില്ലെങ്കിൽ ബാങ്കിന്റെ കസ്റ്റമർ കെയറിന്റെ സഹായംതേടാവുന്നതാണ്. പണമെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതും കസ്റ്റമർ കെയറിൽ റിപ്പോർട്ട്ചെയ്യുക.