
മാംസഭോജികളായ സസ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പേരുകേട്ട സസ്യമാണ് വീനസ് ഫ്ളൈ ട്രാപ്. സസ്യത്തിന് ഇരയായി തവളയും, തേനീച്ചയും, പാറ്റകളും പോലുള്ള ചെറിയ ജീവികളെല്ലാം ഈനോൺവെജ് സസ്യത്തിന് ഭക്ഷണമാകാറുണ്ട്.
ഡയോണിയ ഡ്രോസെറേസി കുടുംബത്തിൽപെടുന്ന മാംസഭുക്കായ ഒരു സസ്യമാണ് വീനസ് ഫ്ളൈട്രാപ്പ്. യു.എസിലെ വടക്കൻ കരോലിനയിലാണ് ഈ സസ്യത്തെ കൂടുതലായി കാണാറുള്ളത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇവയെ അലങ്കാരസസ്യമായി വളർത്താറുണ്ട്. ഒരു കക്കയുടെയോ, ചിറകനക്കുന്ന ഒരു ചിത്രശലഭത്തിന്റെയോ രൂപത്തെ ഇവ ഓർമപ്പെടുത്തുന്നു. ഇലയുടെ മധ്യഭാഗംപ്രവർത്തിക്കുന്നതിനാലാണ് ഇലയ്ക്ക് മടങ്ങാൻ സാധിക്കുന്നത്.
ഇലയുടെ വശങ്ങളിലുള്ള കൂർത്ത മുള്ളുകൾ ഭംഗി നൽകുന്നു. ഇലയ്ക്കകത്തുള്ള രോമങ്ങളും, ഗ്രന്ഥികളുമാണ് പ്രാണികളെ പിടിക്കാനും, ദഹിപ്പിക്കാനും സഹായിക്കുന്നത്. ഉറുമ്പുകൾ, വണ്ടുകൾ, പറക്കുന്ന മറ്റു പ്രാണികൾ, ചിലന്തികൾ എന്നിങ്ങനെയുള്ള ജീവികളാണ് ഈ സസ്യത്തിന്റെ പ്രധാനഭക്ഷണം.ചെടിയുടെ ഇലയ്ക്കകത്ത് വന്നിരിക്കുന്ന ഒരു പ്രാണി ഇലയിലുള്ള രോമങ്ങളെ നിരന്തരംശല്യപ്പെടുത്തിക്കൊണ്ടിരുന്നാലാണ് ഇല അനങ്ങുന്നതും താനേ അടയുന്നതും.
ഇതിന് ഏകദേശം 20 സെക്കന്റ് വരെ സമയമെടുക്കും. പിന്നെ രക്ഷപ്പെടാൻ ശ്രമിച്ചാലുംപ്രാണിക്കതിന് കഴിയില്ല. അകത്താക്കിയ പ്രാണിയെ ദഹിപ്പിക്കുന്നതിനായി ഏതാണ്ട് പത്ത്ദിവസംവരെ എടുക്കുമെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ആ പ്രാണിയെ പൂർണമായുംദഹിപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഇലകൾ തുറക്കുകയും അടുത്ത പ്രാണിക്കായി കാത്തിരിക്കുകയുംചെയ്യും.