കരയിലെ ഏറ്റവും വേഗമേറിയ ജീവിയായ ചീറ്റപ്പുലിയെ നമുക്കറിയാം. എന്നാൽ കടലിലെവേഗതയ്ക്ക് പര്യായമായ സെയിൽഫിഷുകളെ നമുക്ക് അധികം അറിയില്ല.
മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ അധികം ഇവയ്ക്ക് സഞ്ചരിക്കുവാൻ കഴിയും. താരതമ്യേന ആറടിയോളം ഉള്ള മനുഷ്യനെക്കാൾ വലിപ്പമുണ്ടാകും ഇവയ്ക്ക്. പൂർണ്ണ വളർച്ചഎത്തിയ ഒരുസെയിൽഫിഷിന് 11 അടിയോളം നീളം ഉണ്ടാവും. നീലയും, ചാരുതയും ഇടകലർന്നനിറത്തിലുള്ള ഇവയ്ക്ക് വലിയ കൂർത്ത ചിറകുകളുണ്ട്. അവ പറക്കാനുള്ള ചിറകുകൾ അല്ല.
ഇരകളെ വേട്ടയാടാനും, ശത്രുക്കളെ തുരത്താനുമുള്ള ചിറകുകളാണ്. ഈ ചിറകുകളുടെ സാന്നിധ്യംതന്നെയാണ് ഇവയ്ക്ക് പേര് ലഭിക്കാനുള്ള കാരണം. തിരണ്ടിയെ മുതൽ നീരാളിയെ വരെഭക്ഷണമാക്കുന്ന ഇവയെ സമുദ്രത്തിലെ മറ്റു പല ജീവികളും ഭയക്കുന്നു. തൊലിക്ക് വളരെയധികംകട്ടി കൂടുതലായതിനാൽ ഇവയെ കൊന്നു തിന്നുക എന്നത് ബുദ്ധിമുട്ടാണ്.
അതിനാൽ ആരും ഇതിന്റെ മാംസം ഭക്ഷിക്കാറില്ല.അതിവേഗവും, അക്രമണവാസനയും ഉള്ളതിനാൽസെയിൽഫിഷുകളെ വിവിധതരം മത്സരങ്ങളിലും വിനോദങ്ങളിലും ലോകത്തിലെ പല സ്ഥലങ്ങളിലുംഉപയോഗിക്കുന്നു. ഇവയെ പുറകെ ചെന്ന് പിടിക്കുകയും, തമ്മിൽ അടുപ്പിക്കുകയും ചെയ്യുന്നവിനോദങ്ങൾക്കിടയിൽ ആളുകൾ മരണപ്പെടാറുമുണ്ട്.