ചില പ്രത്യേക ഉത്തേജനങ്ങൾക്ക് വിധേയമാകുമ്പോൾ താമരയിതളിലെ കോശങ്ങൾക്ക് മാറ്റങ്ങൾസംഭവിക്കുന്നു. ഇത്തരം മാറ്റങ്ങൾ താമരയിൽ മാത്രമല്ല പല ചെടികളിലും കാണാം. ഉത്തേജനങ്ങൾആന്തരികമോ, ബാഹ്യമോ ആകാം. താമരയുടെ കാര്യത്തിൽ അത് ബാഹ്യമാണ്. ഇവിടെസൂര്യപ്രകാശമാണ് ഉത്തേജനമുണ്ടാക്കുന്നത്.
ഉദയാസ്തമയങ്ങൾക്ക് അനുസൃതമായി നടക്കുന്ന ഇത്തരം മാറ്റങ്ങൾക്ക് നിദ്രാചലനം (Nyctinasty) എന്നാണ് പറയുക. താമര വിരിയുന്നത് സൂര്യപ്ര കാശം പതിക്കുമ്പോഴാണല്ലോ. കൂമ്പുന്നതാകട്ടെസൂര്യപ്രകാശം ഇല്ലാതാകുമ്പോഴും. അപ്പോൾ താമരയുടെ വിടരലിനേയും, കൂമ്പലിനേയുംഉത്തേജിപ്പിക്കുന്നത് സൂര്യപ്രകാശമാണെന്നതു വ്യക്തം. ഇങ്ങനെ പ്രകാശം ഉത്തേജിപ്പിക്കുന്നതിന്റെഫലമായുണ്ടാകുന്ന മാറ്റങ്ങൾക്ക് ഫോട്ടോ നാസ്റ്റിക് (Photonastic) മാറ്റങ്ങൾ എന്ന് പറയുന്നു.
സൂര്യപ്രകാശം പതിക്കുമ്പോൾ താമരപ്പൂവിതളിന്റെ അകത്തുള്ള കോശപാളികൾ വികസിക്കുന്നു. ഇതിന്റെ ഫലമായി പൂവിതളിന്റെ വക്രത കൂടുന്നു. പൂ വിരിയുന്നു.സന്ധ്യയാവുമ്പോൾ കോശപാളികൾവീണ്ടും വികസിക്കുന്നു. പക്ഷേ, ഇത്തവണ നേരത്ത വികസിച്ചതിന്റെ എതിർദിശയിലാണ് വികാസം. കാരണം ഈ വികാസം ചുറ്റുമുള്ള കോശങ്ങളിൽ നിന്നും ജലം ആഗിരണം ചെയ്യുന്നു. ഇതിന്റെഫലമായി വക്രത കൂടുകയും, പൂ കൂമ്പുകയും ചെയ്യുന്നു.