മൊബൈൽ പോലുള്ള ഉപകരണങ്ങളിൽ എങ്ങനെയാണ് വെള്ളം കയറാതെ(വാട്ടർ റെസിസ്റ്റന്റ്) പ്രവർത്തിപ്പിക്കാൻ സാധിക്കുന്നത്?


 Sony കമ്പനി ആണ് വിപണിയിൽ ആദ്യത്തെ വാട്ടർ റെസിസ്റ്റന്റ് ഫോണുകൾ ഇറക്കിയത്ഒരു ഫോണിന്റെ ഉള്ളിൽ വെള്ളംകയറിയാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലപക്ഷെ പ്രശ്നമെന്തെന്നാൽ ശുദ്ധമായ വെള്ളം ബാറ്ററികളിലല്ലാതെ നമ്മൾസാധാരണ ഉപയോഗിക്കാറില്ലഎല്ലാ വെള്ളത്തിലും വളരെ ചെറിയ അളവിൽ മാലിന്യ പദാർത്ഥങ്ങൾ കാണുംഅവയാണ്പ്രശ്നം.IP റേറ്റിംഗ് എന്നത് പുറത്തു നിന്നുള്ള പദാർത്ഥങ്ങളെ അല്ലെങ്കിൽ ദ്രാവകത്തെ ഒരു ഫോണിന് എത്ര മർദ്ദത്തിൽഅല്ലെങ്കിൽ എത്ര നേരം ഒരു കുഴപ്പവുമില്ലാതെ പിടിച്ചു നിർത്താൻ കഴിയും എന്ന് ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽതിട്ടപ്പെടുത്തുന്ന രണ്ടക്ക സംഖ്യയാണ്.


 IP 68 എന്നാൽ 6 ലെവൽ ഖരരൂപത്തിലുള്ളതും ,8 ലെവൽ ദ്രാവക മർദ്ദവും ഒരു ഫോണിന് നിശ്ചിത സമയം തരണം ചെയ്യാൻആകുംഇനി എങ്ങനെയാണു ഫോണുകൾ ഇത് സാധ്യമാക്കുന്നത് എന്ന് പറയാംപ്രത്യേകതരം സീലുകളുംപശയും ഒക്കെകൊണ്ടാണ് ഒരു സ്മാർട്ഫോൺ കൂട്ടിയോജിപ്പിച്ചിരിക്കുന്നത്അങ്ങനെ ഡിസ്‌പ്ലേയ്ക്കുംഫ്രെമിനുംബാക്ക് പാനലിനും ഇടയിൽശക്തമായ പശ ഉപയോഗിച്ച് അടച്ചിരിക്കുന്നത് കൊണ്ട് ദ്രാവകം അതിനിടയിലൂടെ സഞ്ചരിച്ചു ഫോണിന്റെ അകത്തെത്താനുള്ളസാധ്യത കുറയ്ക്കുന്നു.


 പിന്നെ ഉള്ളത് സിം ട്രേചാർജിങ് പോർട്ട്മൈക്ക്സ്പീക്കർ എന്നിവയാണ്സിം ട്രെക്കുംഹെഡ്‍ഫോൺ ജാക്കിനുംചാർജിങ്പോർട്ടിനും ഇടയിൽ ഫോണിന്റെ അകത്തുനിന്നു തന്നെ റബർ സീലുകൾ ഫിറ്റ് ചെയ്തിട്ടുണ്ട്ഇത് ഒരു പരിധി വരെ പുറത്തുനിന്നുള്ള ദ്രാവക സഞ്ചാരം തടയും.പിന്നെ സ്‌പീക്കറുംമൈക്കും ശബ്ദതരംഗങ്ങൾ എടുക്കുകയുംപുറത്തേക്കു വിടുകയുംചെയ്യേണ്ടവ ആയതു കൊണ്ട് അതിനെ പൂർണമായും അടക്കാൻ കഴിയില്ലപകരം സാന്ദ്രത ഏറിയ ഒരു തരം വലഉപയോഗിച്ചാണ് അത് മറച്ചിരിക്കുന്നത്.


എന്നിരുന്നാലും വെള്ളത്തിന്റെ അടിയിൽ ഫോൺ ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ലചാർജിങ് പോർട്ടിനുംഹെഡ്‍ഫോൺ ജാക്കിനും ഒക്കെ റബ്ബർ അടപ്പുകൾ ഉള്ള ഫോണുകൾ ഉണ്ടായിരുന്നു അതാണ് കൂടുതൽ സുരക്ഷിതം . പണ്ട്  Sony ഇറക്കിയ  പരസ്യത്തിൽ ഒരു ഫോൺ വെള്ളത്തിനടിയിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നത് ആയിരുന്നു  ഫോണിൽവെള്ളത്തിന്റെ അടിയിൽ നിന്നും വീഡിയോ റെക്കോർഡ് ചെയ്യാൻ സഹായിക്കുന്നത് റബർ സീലിന്‌ പകരം ഫ്ലാപ്പുകൾഉപയോഗിക്കുന്നത് കൊണ്ടാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ