കൊല്ലം ജില്ലയിലെ പരവൂരിനടുത്ത് കൂനയിൽ ആയിരവില്ലി ശിവക്ഷേത്രത്തിൽ ഉള്ള കാവിലിപ്പ മരത്തിന്റെ പ്രത്യേകത എന്താണ്?


 ലോകത്തു നിന്ന് വംശനാശം നേരിട്ടുവെന്നു കരുതിയിരുന്ന സപ്പോട്ട കുടുംബത്തിലെ ഇലിപ്പ എന്ന സസ്യജനുസിൽപ്പെട്ടകാവിലിപ്പ’ (മാധുക ഡിപ്ലോസ്റ്റെമൻഎന്ന മരമാണ് കൊല്ലം ജില്ലയിൽ നിന്ന് പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ(ടിബിജിആർഐശാസ്ത്രജ്ഞർ കണ്ടെത്തിയത്


പരവൂരിനടുത്ത് കൂനയിൽ ആയിരവില്ലി  ശിവക്ഷേത്രത്തിൽ ആരാധിച്ചുപോരുന്ന മരമാണ് ഇത്. 1835 റോബർട്ട് വൈറ്റ് എന്നബ്രിട്ടീഷുകാരൻ ആണ്  മരം കണ്ടെത്തിയതെങ്കിലും തുടർ പഠനങ്ങളൊന്നും നടക്കാത്തതു മൂലം ആരും ഇതുവരെഅറിഞ്ഞിരുന്നില്ല.


സർപ്പക്കാവുകളിലെ ജൈവ വൈവിധ്യത്തെപ്പറ്റി   നടത്തിയ ഗവേഷണത്തിലാണ്  മരം ശ്രദ്ധയിൽപ്പെടുന്നത് ശ്വാസകോശദന്തവാതരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാവുന്ന ഇലിപ്പയുടെ ജാതിയിൽപ്പെട്ട മരം ഒറ്റനോട്ടത്തിൽ ആറ്റിലിപ്പയെന്നുതോന്നുമെങ്കിലും ഇലയുടെ ശാഖാഗ്രത്തിലെ കൗതുകം കണ്ട് പഠനവിധേയമാക്കിയാണ് കാവിലിപ്പ എന്നു സ്ഥിരീകരിച്ചത്. 180 വർഷത്തിനിപ്പുറമാണ് ലോകത്തു തന്നെയുള്ള ഏക മരമായി ഇതിനെ കണ്ടെത്തുന്നതെന്ന് സവിശേഷതയുമുണ്ട്റോബർട്ട്വൈറ്റാണ് കണ്ടെത്തിയതെങ്കിലും പി.റോയൻ എന്ന നെതർലൻഡ്‌സ് സസ്യശാസ്ത്രജ്ഞനാണ് ഇതിനെ മാധുക ഡിപ്ലോസ്റ്റെമൻഎന്ന നാമകരണം നൽകിയത്.


 ഭൂമിയിൽ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന അപൂർവ്വ ഇനം  വൃക്ഷത്തെ ആണ്  ഇവിടെ  കണ്ടെത്തിയിരിക്കുന്നത്. 300 വർഷത്തിലധികം പഴക്കമുള്ള ‘ഇരിപ്പ’ എന്ന വൃക്ഷത്തെയാണു കൂനയിൽ ആയിരവില്ലി മഹാദേവർ ക്ഷേത്രത്തിൽകണ്ടെത്തിയത്നിലവിൽ കേരളത്തിൽ ഇവിടെ മാത്രമേ  വൃക്ഷമുള്ളൂവെന്നു വനംവകുപ്പ് പറയുന്നുവംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വൃക്ഷങ്ങളുടെ പട്ടികയിൽ ‘ഇരിപ്പയ്ക്കും ഇരിപ്പിടമുണ്ട്ആയിരവില്ലി ക്ഷേത്രമുറ്റത്തു പൊട്ടി മുളച്ച ഇരിപ്പഇന്നുംഅദ്ഭുതമാണു കാഴ്ചക്കാർക്ക്വളരെയധികം ഔഷധ ഗുണങ്ങളും ഇതിനുണ്ട്വർഷങ്ങൾക്കു മുൻപാണ് ഇരിപ്പ കൂനയിൽക്ഷേത്ര വളപ്പിൽ ഉണ്ടെന്ന വിവരം വനംവകുപ്പിന്റെ ശ്രദ്ധയിൽപെട്ടത്


തുടർന്ന് ഉദ്യോഗസ്ഥരെത്തിയപ്പോഴാണു മരത്തിന്റെ പേരു വിവരങ്ങളും ഗുണങ്ങളും  ജനം അറിയുന്നത്എന്നാൽ വനംവകുപ്പ്എത്തുന്നതിനു വർഷങ്ങൾക്കു മുൻപു തന്നെ ക്ഷേത്ര ഭരണസമിതി ഇരിപ്പയുടെ സംരക്ഷണം ഏറ്റെടുത്തിരുന്നുചുറ്റിനുംപാർശ്വഭിത്തികൾ കെട്ടി സംരക്ഷിച്ചു തുടങ്ങി. ‘ഇലിപ്പ’ എന്നു വിളിക്കുമെങ്കിലും അഷ്ടാംഗ ഹൃദയത്തിൽ ‘ഇരിപ്പ’ എന്നാണുരേഖപ്പെടുത്തിയിരിക്കുന്നത് 20 മീറ്റർ ഉയരത്തിൽ മാത്രമാണു വളർച്ചഒട്ടേറെ ശിഖരങ്ങളുംഉപശിഖരങ്ങളുംമധുരമുള്ളപൂക്കളും ഇരിപ്പയുടെ പ്രത്യേകതകളാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ