സ്പ്രേ പോലെ ഉള്ളവ നമ്മുടെ ശരീരത്തിൽ വീണാൽ തണുപ്പ് അനുഭവപ്പെടുന്നത് എന്തുകൊണ്ട്?


 പലരും പെർഫ്യൂം ഉപയോഗിക്കുന്നവരാണ്.പെർഫ്യൂം അടിച്ചാൽ  ഭാഗത്ത് ചെറിയ തണുപ്പ്അനുഭവപ്പെടാറുണ്ട്.സത്യത്തിൽ അത്  പെർഫ്യൂം തരുന്ന തണുപ്പാണോ.എന്നാൽ  തണുപ്പിനുകാരണം പെർഫ്യൂം അല്ലനമ്മുടെ ശരീരം തന്നെയാണ്


ആൽക്കഹോൾ പോലെ എളുപ്പത്തിൽ ബാഷ്പമായി പോകുന്ന ലായനികളാണ്പെർഫ്യൂമുകളിലെയുംപ്രധാനപ്പെട്ട ഘടകമെന്നത്.പെർഫ്യൂം നമ്മുടെ ശരീരത്തിൽ സ്പ്രേചെയ്യുമ്പോൾ ശരീരത്തിൽ പറ്റുന്ന  ലായനികൾ ഉടനടി ബാഷ്പമായി തീരുന്നു.


അതോടൊപ്പം തന്നെ ഇത് നമ്മുടെ ശരീരത്തിൽ നിന്നും ഒരല്പ്പം ചൂടും വലിച്ചെടുക്കുന്നു

.ഇത്തരത്തിൽ ശരീരത്തിൽ നിന്നും ചൂടു നഷ്ടപ്പെടുമ്പോഴാണ് നമുക്ക് തണുപ്പ് അനുഭവപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ