100 അടി നീളം, സ്വിമ്മിങ് പൂള്‍, ഹെലിപാഡ് ഇതൊക്കെ ഒരു കാറിൽ ഉണ്ടാകുന്നത് സങ്കൽപിക്കാനാകുമോ?


 എന്നാൽ ഇത്തരം സവിശേഷതകളുള്ള ഒരു കാർ ഉണ്ട്ലോകത്തെ ഏറ്റവും വലിയ കാർ എന്ന വിശേഷണത്തിന്ഉടമയായ ദി അമേരിക്കൻ ഡ്രീമിലാണ്  സൗകര്യങ്ങളുള്ളത്പതിറ്റാണ്ടുകൾ കട്ടപ്പുറത്തായിരുന്ന  കൂറ്റൻകാറിന് പുനർ ജന്മം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ.  

ഓട്ടോസിയം എന്ന സാങ്കേതിക മ്യൂസിയത്തിന്റെ ഉടമയായ മൈക്കല്‍ മാനിങ് തുടങ്ങിവെച്ചതാണ്  കൂറ്റൻകാറിന്റെ നിർമ്മാണംഇപ്പോൾ  ഭീമന്റെ പുനര്‍നിര്‍മാണം ഡെസെര്‍ലാന്റ് പാര്‍ക്ക് കാര്‍ മ്യൂസിയം ഉടമമൈക്കല്‍ ഡെസെറാണ് പൂര്‍ത്തിയാക്കുന്നത് ബേയില്‍ വില്‍പനക്ക് വെച്ച അമേരിക്കന്‍ ഡ്രീമിന്റെ പരസ്യംകണ്ടാണ് മാനിങ് ഇത് സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നത്.


അമേരിക്കന്‍ ഡ്രീമിന്റെ ഉടമസ്ഥരായ കമ്പനിയുമായി ചേര്‍ന്ന് ഒരു പുനര്‍നിര്‍മാണ കരാറുണ്ടാക്കുകയായിരുന്നുമാനിങ് ചെയ്തത്സംഭാവനകള്‍ സ്വീകരിച്ച്  അമേരിക്കന്‍ ഡ്രീം പുനര്‍നിര്‍മിക്കാനായിരുന്നു മാനിങ്ങിന്റെപദ്ധതിഎന്നാല്‍ പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തികം ഇതിന് വേണ്ടി വരുന്നതിനാല്‍ അമേരിക്കന്‍ ഡ്രീംവീണ്ടും കട്ടപ്പുറത്തായിപിന്നീട്  ഏതാണ്ട് എട്ടു വര്‍ഷത്തോളം മാനിങിന്റെ മ്യൂസിയത്തിന്റെ പുറകുവശത്ത്അമേരിക്കന്‍ ഡ്രീം വീണ്ടും തുരുമ്പെടുത്ത് കിടന്നു.


തുടര്‍ന്ന്  ഓട്ടോസിയത്തിന്റെ വാടക കാലാവധി കഴിഞ്ഞതോടെ  അമേരിക്കന്‍ ഡ്രീമിനെ അവിടെ നിന്നുംമാറ്റണമെന്ന അവസ്ഥയിലെത്തിഇതോടെ വീണ്ടും  ബേയില്‍ അമേരിക്കന്‍ ഡ്രീമിനെ വില്‍പനക്ക് വെക്കാന്‍അവര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. 2019ല്‍  പരസ്യം കണ്ടാണ്  മൈക്കല്‍ ഡെസര്‍ മാനിങിനെസമീപിക്കുന്നത്അമേരിക്കന്‍ ഡ്രീമിനെ സ്വന്തമാക്കിയ ഡെസര്‍ ഇത് ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയില്‍എത്തിച്ചാണ് പുനര്‍നിര്‍മാണം നടത്തിയത്.


രണ്ടാക്കി വേര്‍പെടുത്തി ട്രെയ്‌ലറുകളില്‍ കയറ്റിയാണ് ന്യൂയോര്‍ക്കില്‍ നിന്നാണ് കാര്‍ ഓര്‍ലാന്റോയിലെത്തിച്ചത്ഈയൊരു ചരക്കു നീക്കത്തിന് മാത്രം 2.50 ലക്ഷം ഡോളറാണ് ഇവര്‍ക്ക് ചിലവായത്എന്നാൽ പിന്നീടുള്ളപുനര്‍നിര്‍മാണം ആകെ മൂന്നു വര്‍ഷത്തോളമാണ് നീണ്ടത്വര്‍ഷങ്ങളോളം കട്ടപ്പുറത്തായിരുന്ന അമേരിക്കന്‍ഡ്രീമിന്റെ ഉള്‍ഭാഗവും പുറം ഭാഗവും ഏതാണ്ട് പൂര്‍ണമായി തന്നെ പുതുക്കി പണിയേണ്ടതായും വന്നിരുന്നു.


പുത്തന്‍ ടയറുകളും പെയിന്റും കൂടി ലഭിച്ചതോടെ അമേരിക്കന്‍ ഡ്രീമിന്റെ രണ്ടാം വരവ് ഗംഭീരമാകുകയായിരുന്നുഅമേരിക്കന്‍ ഡ്രീമിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായത് 2022 മാര്‍ച്ച് ഒന്നിനാണ്ഡെസെര്‍ലാന്റ് പാര്‍ക് കാര്‍മ്യൂസിയത്തിലെ അപൂര്‍വ കാര്‍ ശേഖരത്തിനൊപ്പം അമേരിക്കന്‍ ഡ്രീമും സര്‍വ്വ പ്രൗഢിയോടെ ഇന്ന്  നില്‍ക്കുന്നുഇതോടെ മൂന്ന് പതിറ്റാണ്ടിലേറെ അനാഥമായി കിടന്ന ലോകത്തെ ഏറ്റവും വലിയ കാറിന്പുതുജന്മമാകുകയാണ്

30.54 മീറ്ററാണ്  അമേരിക്കന്‍ ഡ്രീം എന്നു പേരുള്ള  പടുകൂറ്റന്‍ കാറിന്‍റെ നീളം


1986ലാണ് ലോകത്തിലെ ഏറ്റവും നീളമേറിയ കാര്‍ എന്ന ഗിന്നസ് റെക്കോർഡ് അമേരിക്കന്‍ ഡ്രീംസ്വന്തമാക്കിയത് 1986ല്‍ ലോകപ്രസിദ്ധ കാര്‍ കസ്റ്റമൈയ്‌റായ ജേ ഓര്‍ബെര്‍ഗാണ് കാലിഫോര്‍ണിയയിലെബര്‍ബാങ്കില്‍  അമേരിക്കന്‍ ഡ്രീമിന്റെ ആദ്യ രൂപം നിര്‍മിച്ചത് അന്ന് 60 അടി നീളവും 26 ചക്രങ്ങളും മുന്നിലുംപിന്നിലുമായി രണ്ട് വിഎൻജിനുകളുമായിരുന്നു അമേരിക്കന്‍ ഡ്രീമിന് ഉണ്ടായിരുന്നത്


പിന്നീട് ഓര്‍ബെര്‍ഗ് തന്നെ  കാറിന്റെ നീളം പിന്നെയും കൂട്ടി 100 അടിയിലെത്തിച്ചുസാധാരണ കാറുകളുടെനീളം 12 മുതല്‍ 16 അടി വരെയുള്ളപ്പോഴാണ് അമേരിക്കന്‍ ഡ്രീം 100 അടി നീളത്തില്‍ പുറത്തിറങ്ങിയത്എന്നതാണ് പ്രത്യേകത. 1976 മോഡല്‍ കാഡിലാക്ക് എല്‍ഡൊറാഡോ ലിമോസീന് മുകളിലാണ് നൂറടി നീളമുള്ളകാര്‍ കെട്ടിപടുത്തത് കാറിനെ ഇരു ഭാഗങ്ങളില്‍ നിന്നും ഓടിക്കാന്‍ കഴിയുമായിരുന്നു


രണ്ട് ഭാഗങ്ങൾ നിര്‍മിച്ച ശേഷം കൂട്ടിയോജിപ്പിക്കുന്ന നിര്‍മാണ രീതിയാണ് ഓര്‍ബെര്‍ഗ്  കാറിനായിസ്വീകരിച്ചത്ബെഡ് റൂമുകള്‍വലിയ വാട്ടര്‍ബെഡ്നിരവധി ടിവികളും റെഫ്രിജറേറ്ററുകളുംഡൈവിങ്ബോര്‍ഡ് അടക്കമുള്ള സ്വിമ്മിങ് പൂള്‍ബാത്ത് ടബ്മിനി ഗോള്‍ കോഴ്‌സ്ഹെലിപാഡ് തുടങ്ങി ലോകത്ത് മറ്റൊരുകാറിലും സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത വിശാലമായ സൗകര്യങ്ങളായിരുന്നു അമേരിക്കന്‍ഡ്രീമിലുണ്ടായിരുന്നത്


75 പേരെ വരെ ഉള്‍ക്കൊള്ളാന്‍  കാറിന് സാധിക്കുമായിരുന്നുഹെലിപാഡിന് 2,200 കിലോഗ്രാം ഭാരം വരെതാങ്ങാനാകും. 1986ല്‍ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കുന്നതോടെയാണ്  അമേരിക്കന്‍ ഡ്രീം പ്രസിദ്ധമായത്ലോകത്ത് നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ വാഹനങ്ങളിലൊന്നായ അമേരിക്കന്‍ ഡ്രീംനിരവധി സിനിമകളിലും  പ്രത്യക്ഷപ്പെട്ടിരുന്നു.


പിന്നീട് വര്‍ഷങ്ങൾ കഴിയും തോറും ഇതിന്റെ പകിട്ട് കുറഞ്ഞുഅറ്റകുറ്റപണികള്‍ക്കുള്ള ചിലവുകൾ  കൂടുകയുംചെയ്തുഇതാണ് പ്രൗഢി നഷ്ടപ്പെട്ട് അമേരിക്കന്‍ ഡ്രീം നീണ്ടകാലം കട്ടപ്പുറത്താകാൻ കാരണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ