ഒരു അപൂർവ്വ മുടി സംസ്കാരത്തെ കുറിച്ചും അതിന്റെ രഹസ്യങ്ങളെ കുറിച്ചുമുള്ള വിവരണം.
*_കാലമേതായാലും രാജ്യമേതായാലും സ്ത്രീകളുടെ സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണ് അവളുടെ മുടി..._*
```ഇതു മനസിലാക്കിയാവണം ചൈനയിൽ നീളൻ മുടിയുള്ളവർക്കായി ഒരു ഗ്രാമംതന്നെയുണ്ട്. ഇവിടുത്തെഹുവാന്ഗ്ലോ ഗ്രാമം അറിയപ്പെടുന്നത് നീളന്‍ മുടിക്കാരുടെ ഗ്രാമം എന്നാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയമുടിക്കാരുടെ ഗ്രാമം എന്ന നിലയില്‍ ഈ ഗ്രാമം ഗിന്നസ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിട്ടുണ്ട്.
യാവോ ഗോത്രവര്‍ഗമായ ഇവിടുത്തെ സ്ത്രീകള്‍ മുടി ഒരു വിശുദ്ധ വസ്തുവായാണ് കരുതുന്നത്. ഇവിടുത്തെസ്ത്രീകളുടെ പരമ്പരാഗത വസ്ത്രവും അവരുടെ നീളന്‍ മുടിയും ലോക പ്രശസ്തമാണ്. 2.1 മീറ്ററോളംനീളത്തിലാണ് ഇവര്‍ മുടി നീട്ടി വളര്‍ത്തുന്നത്.
അതായത് 6.8 അടിയോളം നീളം. പ്രായമായാല്‍ പോലും ഈ മുടിയ്ക്ക് നര ബാധിക്കുന്നില്ലെന്നതാണ് മറ്റൊരുപ്രത്യേകത. പുളിച്ച കഞ്ഞിവെള്ളം മാത്രമാണ് കേശ സംരക്ഷണത്തിനായി ഇവര്‍ ഉപയോഗിക്കുന്നത്. ദിവസവുംകഞ്ഞിവെള്ളം ഉപയോഗിച്ച് ഇവര്‍ മുടി കഴുകുന്നു.
മുടി നീട്ടിവളര്‍ത്തിയിരുന്നത് വിശുദ്ധമായി കരുതി പോന്നിരുന്നതിനാല്‍ ഹുവാന്‍ഗ്ലോ സ്ത്രീകളുടെ മുടിയില്‍നോക്കാന്‍ പോലും ഭര്‍ത്താവും കുട്ടികളുമല്ലാതെ മറ്റാരെയും മുന്‍കാലങ്ങളില്‍ അനുവദിച്ചിരുന്നില്ല. മുടിആരെയും കാണിക്കരുതെന്നായിരുന്നു നിയമം. ഇനി അന്യര്‍ മുടി കണ്ടുപോയാല്‍ അയാള്‍ ആ യുവതിയുടെവീട്ടില്‍ മരുമകനായി മൂന്ന് വര്‍ഷം കഴിയേണ്ടി വരും. എന്നാല്‍ ഇത്തരം നിയമങ്ങളെല്ലാം 1980കളില്‍ തന്നെഇല്ലാതായി.
ഇവരുടെ മുടികെട്ടുന്ന രീതിയിലുമുണ്ട് പ്രത്യേകത, മൂന്ന് കെട്ടുകളായാണ് ഇവരുടെ മുടികെട്ടുന്നത്. മുടിതലയ്ക്ക് മുകളില്‍ വൃത്താകൃതിയില്‍ കെട്ടിയാല്‍ ആ സ്ത്രീകള്‍ വിവാഹിതരാണെന്നും എന്നാല്‍കുട്ടിക്കളില്ലെന്നുമാണ് അര്‍ത്ഥം. കുട്ടികളുള്ളവരാണ് എങ്കില്‍ അവര്‍ മുടി മുന്നിലേക്ക് ബണ്‍ ആക്കികെട്ടിവെക്കുന്നു. മുടി തുണി ഉപയോഗിച്ച് മറച്ച് കെട്ടിയിട്ടുണ്ടെങ്കില്‍ അവിവാഹിതയാണെന്നും വരനെഅന്വേഷിക്കുന്നുണ്ടെന്നുമാണ് അര്‍ത്ഥം.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഹുവാന്‍ഗ്ലോയിലെ സ്ത്രീകള്‍ക്ക് മുടി വെട്ടാന്‍ അനുവാദമുള്ളത്. അവരുടെപതിനെട്ടാം വയസ്സില്‍. ഇങ്ങനെ വെട്ടുന്ന മുടി അവര്‍ തങ്ങളുടെ മുത്തശ്ശിമാര്‍ക്ക് നല്‍കുകയും അവര്‍ അതൊരുതലപ്പാവായി മാറ്റുകയും ചെയ്യുന്നു.
എന്നാല്‍ ഇപ്പോള്‍ ഈ രീതിമാറി മുടി വെട്ടുന്ന യുവതികള്‍ തങ്ങളുടെ വിവാഹം വരെ അത് സൂക്ഷിക്കുകയുംവിവാഹം കഴിഞ്ഞാല്‍ വരന് അത് സമ്മാനമായി നല്‍കുകയും ചെയ്യുന്നു. ഇത് പിന്നീട് മുടിക്കെട്ടിനായിഉപയോഗിക്കുന്നു 82 വീടുകളിലായി 400 പേരാണ് ഈ ഗ്രാമത്തിലുള്ളത് വീട്ടുജോലികളെല്ലാം കഴിഞ്ഞ്വിനോദസഞ്ചാരികള്‍ക്കായി മൂടി നീട്ടി ആടിപ്പാടുന്ന യുവതികള്‍ ഒരു മാസം 300 ഡോളറാണ് സമ്പാദിക്കുന്നത്.