പത്തൊൻപതാം നൂറ്റാണ്ടിൽ മൈനിങ് മേഖലയിലും മറ്റും പണിയെടുത്തിരുന്ന തൊഴിലാളികൾധരിച്ചിരുന്ന അടിവസ്ത്രങ്ങലാണ് ടീ ഷർട്ട്. പിന്നീട് ഇരുപതാം നൂറ്റാണ്ടിലേക്ക് എത്തിയപ്പോൾഅമേരിക്കൻ നേവിയും, അടിവസ്ത്രങ്ങളായി ഇവ ഉപയോഗിച്ചു തുടങ്ങി.1913ലും തുടർന്ന് ഒന്നാംലോകമഹായുദ്ധത്തിന്റെ കാലത്തുമാണ് നാവികർ ഈ വേഷം സാധാരണമായി സ്വീകരിച്ചത്.
അഥവാ തൊഴിലാളികൾ മാത്രം ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നും പൊതുവെ സ്വീകാര്യത ഈവസ്ത്രങ്ങൾക്ക് ലഭിച്ചു തുടങ്ങി.
1920ൽ ഈ വാക്ക് നിഘണ്ടുവിലും ഇടം നേടി. തുടർന്ന് രണ്ടാം ലോകമഹായുദ്ധ സമയത്തോടെ വാർവെറ്ററന്മാർ ഉപയോഗിക്കുന്ന സാധാരണ വസ്ത്രമായി ടീ ഷർട്ടുകൾ മാറി.1960കൾ ലോകത്ത്എല്ലായിടത്തും തന്നെ കൺസ്യൂമറിസത്തിനെതിരെയും മറ്റും പല മൂവേമെന്റുകളും ഉണ്ടായി, ശക്തമായ വിദ്യാർത്ഥി സമരങ്ങളും ഹിപ്പി, gay പ്രസ്ഥാനങ്ങളും ഈ കാലഘട്ടത്തിൽ ഉണ്ടായി. അത്തരത്തിലുള്ള പ്രസ്ഥാനങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ അവർആയുധമാക്കിയത് ടീ ഷർട്ടുകളെ ആയിരുന്നു.
തങ്ങളുടെ ആശയങ്ങളും,പ്രതിഷേധങ്ങളും അവർ ടീ ഷർട്ടുകളിൽ കുറിക്കുകയും, കൂട്ടം ചേരുകയുംചെയ്തു തുടങ്ങി.പക്ഷേ അതിനെല്ലാം ശേഷം 70കളിൽ കൊക്കോകോള കമ്പനി തങ്ങളുടെപ്രചാരണത്തിനായി കമ്പനി ലോഗോ അടങ്ങിയ ടീ ഷർട്ടുകൾ വിപണിയിൽ അവതരിപ്പിച്ചതോട് കൂടിലോഗോ അടങ്ങിയ ടീ ഷർട്ടുകളും വിപണിയിൽ ഇടം നേടി.
ഇതിൽ പല കമ്പനികളും വസ്ത്രരംഗത്ത് മാത്രം തുടരുകയും ബ്രാൻഡുകൾ ആയി വളരുകയുംചെയ്തു.ഇംഗ്ലീഷ് അക്ഷരമാലയിലെ T എന്ന അക്ഷരത്തിന്റെ ആകൃതിയിലാണ് ഇവനിർമിക്കപ്പെട്ടിട്ടുള്ളത് എന്നതിനാലാണ് പിൻകാലത്ത് ടീ ഷർട്ട് എന്ന പേരിൽ അറിയപ്പെട്ടത്.