പാൽ തിളപ്പിക്കുമ്പോൾ പാത്രത്തിന് പുറത്തേക്ക് തൂവാന്‍ കാരണം എന്താണ്?


 പാലിൽ 87 ശതമാനം വെള്ളവും , അതിന്റെ ശേഷിക്കുന്ന ഭാഗത്ത് പ്രോട്ടീൻകൊഴുപ്പ്ഷുഗർഎന്നിവയും അടങ്ങിയിരിക്കുന്നു.  പാൽ തിളക്കുന്ന സമയത്ത് കൊഴുപ്പ് ,പ്രോട്ടീൻമിനറൽസ്കാർബോഹൈഡ്രേറ്റ്  എന്നിവ വികസിക്കുന്നുഇത് പാലിനെ അപേക്ഷിച്ച് കനം കുറവായതിനാൽതിളക്കുന്ന പാലിന്റെ മുകളിൽ ഒരു ക്രീലെയർ രൂപപ്പെടുത്തുന്നു.


 പാൽ തിളയ്ക്കുന്ന സമയത്ത് ഇതിലെ ജലകണികകൾ നീരാവി ആവുകയും അത് പാത്രത്തിന്റെമുകളിലേക്ക് ഉയരുകയും ചെയ്യുന്നു നീരാവി നേരത്തെ ഉണ്ടായ ക്രീം ലയറിലെ ഫാറ്റിൽഅകപ്പെടുന്നുപാൽ കൂടുതൽ തിളക്കുമ്പോൾ നീരാവി വീണ്ടും വികസിക്കുകയും പാലിന് മുകളിൽപത രൂപപ്പെടുകയും ചെയ്യുന്നു.


ഇങ്ങനെ തുടർച്ചയായി തിളച്ച്  100 ഡിഗ്രി സെന്റിഗ്രേഡ് എത്തുന്ന പാലിൽ നീരാവിയുടെ അംശംകൂടുകയും ഇത് മുകളിൽ രൂപപ്പെട്ട പതക്ക് കുടുതൽ സമ്മർദ്ദം നൽകുകയും ചെയ്യുന്നുസാഹചര്യത്തിൽ അടിയിൽ രൂപപ്പെട്ട നീരാവി മുകളിലെ പതയേ പുറത്തേക്ക് തള്ളുന്നുപൂർണ്ണമായുംഇതാണ് പാൽ തിളച്ച് ചാടുന്നതിനുള്ള കാരണം.കൊഴുപ്പ് കൂടിയ പാലാണ് തിളച്ചു തൂവാന്‍ സാധ്യതകൂടുതല്‍....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ