ഇടിമിന്നലോടുകൂടിയ മഴക്ക് ശേഷം മരങ്ങൾക്ക് അരികത്തായാണ് ധാരാളമായി കൂണുകൾ മുളച്ചുപൊന്തുന്നത് കാണപ്പെടാറ്. കാർബൺ അടങ്ങിയ മണ്ണിലുള്ള വസ്തുക്കളുടെജീർണിക്കലിലൂടെയാണ് സാധാരണഗതിയിൽ കൂണുകൾ മുളക്കാറുള്ളത്. പക്ഷേ വളരെ ചെറുപ്പംതൊട്ട് പലരും കേൾക്കുന്ന ഒന്നാണ് ഇടിമുട്ടിയപ്പോൾ കൂണുകൾ മുളക്കുന്നത്. പക്ഷെ അതിന്റെശാസ്ത്രീയവശം വ്യത്യസ്തമാണ്.നേരിട്ട് മിന്നലേറ്റാൽ കൂൺ പോയിട്ട് മനുഷ്യൻ പോലുംകരിഞ്ഞില്ലാതാകുമെന്ന വസ്തുത എല്ലാവർക്കും അറിയാം.
പക്ഷേ വളരെ ശക്തി കുറഞ്ഞ വൈദ്യുതി തരംഗങ്ങൾ മണ്ണിൽ കൊള്ളുമ്പോഴാണ് കൂണുകൾഅതിവേഗത്തിൽ മുളച്ചു വളരുന്നത്. നനഞ്ഞ അന്തരീക്ഷം ഏറ്റവും അനുയോജ്യമായത് കൊണ്ടാണ്മഴയോടൊപ്പമുള്ള ഇടിമിന്നലിൽ കൂണുകൾ കൂടുതലായി മുളക്കുന്നത്. 50,000 മുതൽ 100,000 വോൾട്ടുകളിലുള്ള വൈദ്യുതി തരംഗങ്ങളാണ് കൂണുകൾ മുളച്ചു പൊന്താൻ അനുയോജ്യം.
കച്ചവടാടിസ്ഥാനത്തിലാണെങ്കിൽ പോലും പരമ്പരാഗതമായ വിളവെടുപ്പ് ശൈലിയിൽ കൂണുകളുടെവിളവ് ഇരട്ടിപ്പിക്കാൻ പലപ്പോഴും ഇടിമിന്നൽ കൊണ്ട് സാധിക്കാറുമുണ്ട്.
മഴക്കാലത്ത് മാനത്ത് നിന്നും ഇടിശബ്ദം കേൾക്കുമ്പോൾ കുമിൾ പൊടിയുമെന്നാണ് പഴയതലമുറക്കാർ പറയുക. ഇടിയുടെ ശബ്ദത്തിൽ ചെറുതായി അനങ്ങുന്ന മേൽമണ്ണിനിടയിലൂടെ കൂൺവിത്തുകൾ മുളപൊട്ടുമെന്ന പരമ്പരാഗതമായ അറിവാണ് ഇതിനു പിന്നിൽ.
മിന്നൽ മണ്ണിലേക്ക് ഉദ്ഭവിപ്പിക്കുന്ന നൈട്രജൻ-ഓക്സിജൻ വാതകങ്ങൾ മഴയുമായി ചേർന്ന് മണ്ണിൽനടത്തുന്ന പ്രവർത്തനമാണ് ഈ പ്രതിഭാസത്തിന് കാരണം എന്നാണ് ശാസ്ത്രിയവിശകലനം.ശക്തമായ വേനൽ മഴക്കൊപ്പം ഇടിമിന്നലും എത്തുന്നതോട് കൂടി കേരളത്തിന്റെ പലഭാഗത്തും കിളിക്കുന്ന കുണുകൾക്ക് പൊതുവെ പറയുന്ന പേരാണ് മഴകൂൺ അഥവാ പാവക്കൂൺഎന്നത്.
സാധാരണ തുലാം മാസത്തിൽ ഇടിയോടു കൂടിയ മഴക്കൊപ്പം ആണ് ഈ കൂൺപ്രത്യക്ഷ്യപ്പെടുന്നത്.ശക്തമായ ഇടിമിന്നൽ ഭൂമിൽ ഏൽക്കുമ്പോഴാണ് സാധാരണ പാവക്കൂൺഭൂമിയിൽ നിന്നും പൊട്ടി മുളക്കുന്നത്. ചിലപ്പോൾ വേനൽ മഴക്കൊപ്പം അപ്രതീക്ഷിതമായി എത്തുന്ന ഇടിമിന്നൽ മൂലവും കൂണുകൾ സമയം തെറ്റി ഉണ്ടാവുന്നുണ്ട്.
'ഭൂമിയുടെ ഇറച്ചി' എന്നു പേരുള്ള ഈ കൂൺ കറിവയ്ക്കുവാൻ വളരെ ഉത്തമമാണ്. സാധാരണതോരൻ കറിയായി ഇത് വയ്ക്കാറുണ്ട്. ചിലർ വാഴയിലയിൽ ചുട്ടെടുത്തും ഭക്ഷിക്കാറുണ്ട്.
