പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്യാൻ കഴിയുന്നവയാണെങ്കിലും പലപ്പോഴുംവെല്ലുവിളിയാകാറുള്ളത് ഈ കുപ്പികൾ മര്യാദക്ക് അതിനായി കിട്ടുന്നില്ല എന്നതാണ്. പലപ്പോഴുംപെറുക്കി കിട്ടുന്ന കുപ്പികൾ വൃത്തിയാക്കി അത് റീസൈക്കിൾ ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടാണ്. അതിനായി ഒരു പരിഹാരവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇന്തോനേഷ്യ.
ഇവിടെ എന്താണ് പുതിയ സിസ്റ്റം എന്നു വെച്ചാൽ നിശ്ചിത അളവിൽ പഴയ പ്ലാസ്റ്റിക് കുപ്പികൾവൃത്തിയാക്കി ബസ് സ്റ്റാന്റിലോ, ബസിലോ കൊടുത്താൽ നിങ്ങൾക്ക് ആ കുപ്പിയുടെവിലയ്ക്കനുസരിച്ച് ടിക്കറ്റ് ലഭിക്കും. ഇത്തരമൊരു ആശയത്തിൽ അവർ എത്താനുള്ള കാരണംഎന്താണെന്ന് വച്ചാൽ 2025 ആകുന്നതോടെ അവരുടെ പുഴകളിലെ പ്ലാസ്റ്റിക് മാലിന്യം 70% വരെഒഴിവാക്കണം എന്ന ലക്ഷ്യം കൊണ്ടാണ്.
ഒരു മണിക്കൂർ വരുന്ന യാത്ര നടത്തണമെങ്കിൽ മൂന്നു വലിയ കുപ്പികളോ, അതല്ലെങ്കിൽ അഞ്ചുമീഡിയം സൈസ് കുപ്പികളോ, അതോ പത്തു പ്ലാസ്റ്റിക് ഗ്ലാസ്സുകളോ ,കപ്പുകളോ കൊടുക്കേണ്ടി വരും. ഇത്തരത്തിൽ പ്ലാസ്റ്റിക് കൊടുത്ത് പകരമായി യാത്ര നടത്തുന്നത് ആഴ്ചയിൽ 16000 ഓളം പേരാണ്. ഒരു ബസ്സിൽ നിന്ന് ഒരു ദിവസം 200 - 250 കിലോ വരെ പ്ലാസ്റ്റിക് കുപ്പികൾ കിട്ടുമത്രേ.
ശേഖരിച്ച ശേഷം ഇത്തരത്തിൽ മൊത്തമായി റീസൈക്കിൾ ചെയ്യുന്ന കമ്പനികൾക്ക് അവകൈമാറുന്നു. വൃത്തിയുള്ളതും, ചളുങ്ങിയതുമല്ലാത്ത കുപ്പി ആയിരിക്കണം എന്ന ഒരൊറ്റ നിബന്ധനമാത്രമേ ഉള്ളൂ. ജനങ്ങളെ കൊണ്ട് തന്നെ അവർ വലിച്ചെറിയുന്ന മാലിന്യങ്ങൾ എടുപ്പിക്കാൻ ഇതിലുംനല്ല ആശയം ഇനി വരാനില്ല. ഇത് ഇന്ത്യയിൽ കൂടെ അവതരിപ്പിച്ചാൽ ഒരുപാട് നന്നായിരിക്കും.