ഇരയെ ആക്രമിച്ച് അതു ചാകാൻ ക്ഷമയോടെ ഒരു ദിവസത്തിലേറെ കാത്തിരിക്കുന്ന ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്ന ലോകത്തിലെ ഏറ്റവും വലിയ പല്ലി വർഗ ജീവി ഏതാണ്


 ഒരിക്കല്‍ ഓസ്ട്രേലിയിലുംഏഷ്യയിലും വ്യാപകമായി കാണപ്പെട്ടിരുന്ന ഭൂമിയിലെ ഏറ്റവും വലിയ  പല്ലിവര്‍ഗമാണ് കൊമാഡോ ഡ്രാഗണുകൾ.  ഇന്ന് ഇവ ഏതാനും ദ്വീപുകളിലും ഓസ്ട്രേലിയയുടെചില ഭാഗങ്ങളിലും മാത്രമാണ് അവശേഷിക്കുന്നത്കാലാവസ്ഥാ വ്യതിയാനം കാരണം കൊമോഡോ ഡ്രാഗണുകളും അധികം വൈകാതെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകുമെന്നാണ്ഗവേഷകരുടെ മുന്നറിയിപ്പ്.  


ആഗോളതാപനം മൂലം കടലിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതാണ്  കൊമാഡോഡ്രാഗണുകൾക്ക് ഭീഷണിയാകുന്നത്തീരദേശങ്ങളിൽ വസിക്കുന്ന ഇവയേയാകും കടൽജലനിരപ്പുയരുന്നത് കൂടുതലായും ബാധിക്കുക.


ഇന്തോനീഷ്യയിലെ ചില ദ്വീപുകള്‍ ഉള്‍പ്പടെയുള്ള പല സ്ഥലങ്ങളിലേക്കും  കൂറ്റന്‍ കൊമാഡോഡ്രാഗണുകള്‍ എത്തിയത് മനുഷ്യരെത്തുന്നതിനും ഏതാണ്ട് ആയിരം വര്‍ഷം മുന്‍പു മാത്രമാണ്ഇവവിദഗ്ധരായ വേട്ടക്കാരായിരുന്നുവെങ്കില്‍ വിശാലമായ ഒരു പ്രദേശത്തു നിന്ന് ഇത്രയും ചുരുങ്ങി ചിലദ്വീപുകളിലേക്കു മാത്രം ഒതുങ്ങി പോകില്ലായിരുന്നുവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.ഒട്ടേറെപ്രത്യേകതകളുള്ള ജീവികളാണ് കൊമാഡോ ഡ്രാഗണുകൾ.


 ഇരയെ ആക്രമിച്ച് അതു ചാകാൻ ക്ഷമയോടെ ഒരു ദിവസത്തിലേറെ കാത്തിരിക്കുന്നജീവികളാണിവകാഴ്ചയില്‍ കൂറ്റന്‍ പല്ലിയുടെ രൂപവുംവേട്ടയാടുമ്പോള്‍ മുതലയ്ക്കു സമാനമായപതുങ്ങലുംഇരയെ കൊല്ലാന്‍ പാമ്പിന്‍റെ മാര്‍ഗവും സ്വീകരിക്കുന്ന ഇഴജന്തു ലോകത്തിലെ ഏറ്റവുംവലിയ പല്ലി വർഗമാണിത്ഇരയെ വിഷം കുത്തി വച്ചു നിര്‍വീര്യമാക്കി ക്ഷമയോടെ കാത്തിരുന്ന്ഒടുവില്‍ ഭക്ഷണമാക്കുന്ന ജീവിയാണ് കൊമാഡോ ഡ്രാഗണ്‍ ഒരു ജീവിയെ പോലും വേട്ടയാടാന്‍ശാരീരിക ക്ഷമതയോവേഗതയോ ഇല്ലാത്ത മിക്കപ്പോഴും ചെറുജീവികളെ തിന്നു വിശപ്പടക്കുകയുംവല്ലപ്പോഴും മാത്രം  വലിയ ജീവികളെ ഇരയാക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുന്ന ദുര്‍ബലരാണ്കൊമാഡോ ഡ്രാഗണുകള്‍


കൊമാഡോ ഡ്രാഗണുകള്‍ ഇരയുടെ മേല്‍ കുത്തി വയ്ക്കുന്നതു വിഷമോബാക്ടീരിയയോ എന്നസംശയം ഇപ്പോഴും നില നിൽക്കുന്നുണ്ട്.ഇരയെ കടിച്ച ശേഷം അതിനെ വേട്ടയാടാന്‍ കൊമാഡോഡ്രാഗണ്‍ എന്ന ജീവി ഏകദേശം 36 മണിക്കൂര്‍ വരെ  കാത്തിരിക്കും മാനുംപന്നിയും മുതല്‍ കൂറ്റന്‍കാട്ടു പോത്തിനേയുംഅപൂര്‍വമായി മനുഷ്യരെയും വരെ ഇവ പതിയിരുന്നു വേട്ടയാടി കൊന്നുതിന്നിരുന്നു എന്നതിനു തെളിവുകളുണ്ട്നിരവധി കാര്യങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലുംഗവേഷകര്‍ ഒരേ അഭിപ്രായം മുന്നോട്ടു വയ്ക്കുന്നത് കൊമാഡോ ഡ്രാഗണുകളുടെ ക്ഷമയുടെകാര്യത്തിലാണ്.


 ഒരു ഇരയെ കടിച്ചു കഴിഞ്ഞാൽ മണിക്കൂറുകളോളം അതിന്‍റെ മരണം വരെ അതിനെ പിന്തുടര്‍ന്നുകണ്ടെത്തി ഭക്ഷണമാക്കുന്നവയാണ്  കൊമാഡോ ഡ്രാഗണുകള്‍.പൂര്‍ണ വളര്‍ച്ചയെത്തിയകൊമാഡോ ഡ്രാഗണ് ഒരു മനുഷ്യന്‍റെ നീളമുണ്ടാകുംവന്യജീവികളെ മുതല്‍ വളര്‍ത്തു മൃഗങ്ങളായകന്നുകാലികളെ വരെ വേട്ടയാടുന്നതില്‍ ഇവ കുപ്രസിദ്ധരാണ്.


അപാരമായ ക്ഷമയ്ക്കൊപ്പം വേട്ടയാടാന്‍ ഇവയെ സഹായിക്കുന്നത് ഇവ കടിക്കുമ്പോള്‍ ഇരയിലേക്കുകുത്തി വയ്ക്കപ്പെടുന്ന ഒരു ഘടകമാണ്. 2013 വരെ കൊമാഡോ ഡ്രാഗണുകള്‍ ഇരയിലേക്കു കുത്തിവയ്ക്കുന്നത് വിഷമാണോബാക്ടീരിയ ആണോഎന്നതു സംബന്ധിച്ച തര്‍ക്കം തുടര്‍ന്നിരുന്നുപിന്നീട് ഇതു വിഷമാണെന്ന നിഗമനത്തിലേക്കെത്തിയെങ്കിലും ഒരിനം ബാക്ടീരിയയ്ക്കും ഇരയുടെമരണത്തില്‍ ചെറുതല്ലാത്ത പങ്കുണ്ടെന്ന കണ്ടെത്തല്‍ ഇപ്പോള്‍ വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്.


1980 കളില്‍ വാള്‍ട്ടന്‍ അഫന്‍ബര്‍ഗ് എന്ന ഗവേഷകനാണ് കൊമാഡോ ഡ്രാഗണുകളെ ആദ്യമായിവിശദമായ നിരീക്ഷണത്തിനു വിധേമാക്കുന്നത്അഫന്‍ബര്‍ഗാണ് ഇരയെ കടിച്ച ശേഷം അവയുടെമരണം വരെ മണിക്കൂറുകളോളം പിന്തുടര്‍ന്ന് കാത്തിരിക്കുന്ന കൊമാഡോ ഡ്രാഗണുകളുടെ രീതികണ്ടെത്തിയതുംകൊമാഡോ ഡ്രാഗണുകളുടെ കടിയേറ്റാല്‍  ജീവിയുടെ ശരീരത്തിനു പുറത്തുപല തരത്തിലുള്ള പാടുകളും വൈറസ്ഫംഗസ് ബാധ പോലുള്ള അടയാളങ്ങളും ഉണ്ടാകുന്നതായിഅഫന്‍ബര്‍ഗ് കണ്ടെത്തി


കൂടാതെ ജീവി ക്ഷീണിച്ചവശനായി മരിക്കുന്നതായും അഫന്‍ബര്‍ഗ് തിരിച്ചറിഞ്ഞുതുടര്‍ന്ന് കടിയേറ്റഭാഗവും ,കൊമാഡോ ഡ്രാഗണുകളുടെ വായും പരിശോധിച്ചതോടെ അപകടകരമായബാക്ടീരിയകളുടെ സാന്നിധ്യവും അഫന്‍ബര്‍ഗ് കണ്ടെത്തിഇതോടെയാണ് കൊമാഡോഡ്രാഗണുകള്‍ ജീവികളില്‍ കുത്തിവയ്ക്കുന്നത് ബാക്ടീരിയയാണെന്ന നിഗമനത്തിലേക്കുശാസ്ത്രലോകം എത്തിയത്.തുടര്‍ന്ന് ഏകദേശം രണ്ടര പതിറ്റാണ്ടു കാലത്തോളം  ധാരണമാറാതെ നിന്നു. 2006 ലാണ് അഫന്‍ബര്‍ഗിന്‍റെ കണ്ടെത്തലിനെ ചോദ്യം ചെയ്യുന്ന പുതിയവഴിത്തിരിവ് കൊമാഡോ ഡ്രാഗണുകളെ സംബന്ധിച്ച ഗവേഷണത്തില്‍ ഉണ്ടാകുന്നത്കൊമാഡോഡ്രാഗണുകളുടെ വംശനാശം സംഭവിച്ച മുന്‍ഗാമികളായ മോണിട്ടര്‍ ലിസാര്‍ഡ് എന്ന ജീവികള്‍ വിഷംകുത്തി വച്ചാണ് ഇരകളെ കൊന്നിരുന്നതെന്ന് ഒരു സംഘം ഗവേഷകര്‍ കണ്ടെത്തി


മോണിട്ടര്‍ ലിസാര്‍ഡും അകന്ന ബന്ധുക്കളായ പാമ്പുകളും വിഷം ഉപയോഗിക്കുമ്പോൾ കൊമാഡോഡ്രാഗണുകള്‍ മാത്രം എങ്ങനെയാണ് ബാക്ടീരിയകളെ ഉപയോഗിക്കുന്നതെന്ന ചോദ്യവും ഉയര്‍ന്നു.

2006ല്‍ ഉയര്‍ന്ന സംശയത്തെ  തുടര്‍ന്ന് പിന്നീട് കൂടുതല്‍ വിശദമായ പഠനങ്ങള്‍ നടന്നുഒടുവില്‍2013 ല്‍ അഫന്‍ബര്‍ഗിന്‍റെ കണ്ടെത്തലുകളെ ഖണ്ഡിച്ചുകൊണ്ട് ഓസ്ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡ്സര്‍വകലാശാല ഗവേഷകന്‍ ബ്ര്യാന്‍ ഫ്രൈ കൊമാഡോ ഡ്രാഗണുകളും ഇരകളില്‍ കുത്തിവയ്ക്കുന്നതു വിഷമാണെന്നു പ്രഖ്യാപിച്ചു.


 വിഷം മാത്രമല്ല കൊമാഡോ ഡ്രാഗണിന്‍റെ ആഴത്തിലുള്ള കടിയേറ്റതിനെ തുടര്‍ന്നു രക്തം വാര്‍ന്നുപോകുന്നതും ഇരകളുടെ മരണത്തിനു മറ്റൊരു കാരണമാകുന്നതായും ബ്ര്യാന്‍ തിരിച്ചറിഞ്ഞുഇങ്ങനെ വിഷം ഉള്ളില്‍ ചെല്ലുന്ന ജീവിയുടെ രക്തസമ്മര്‍ദത്തില്‍ പതിയെ കുറവുണ്ടാകുന്നുഇതോടൊപ്പം രക്തം വാര്‍ന്നു പോകുന്നത് ഇരയെ കൂടുതല്‍ ദുര്‍ബലരാക്കുകയും ചെയ്യുന്നു എന്നുംബ്ര്യാന്‍  വിശദീകരിച്ചു.


കടിയേറ്റ് ഒരു ദിവസം കഴിഞ്ഞാണ് അഫന്‍ബര്‍ഗ് ഒരു ഇരയായ കാട്ടുപോത്തിന്‍റെ ശരീരംപരിശോധിച്ചത് കാലയളവിനിടയില്‍ മുറിവിലുണ്ടായ ബാക്ടീരിയകളാകാം അഫന്‍ബര്‍ഗിനെതെറ്റിധരിപ്പിച്ചതെന്നും ബ്ര്യാന്‍ കരുതുന്നുഇരയെ ഭക്ഷിച്ച കൊമാഡോ ഡ്രാഗണിന്‍റെ വായിലുംഇതേ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുക സ്വാഭാവികമാണ്അതേസമയം ഇരയെ ഭക്ഷിച്ചശേഷം വായ അതീവ ശുചിത്വത്തോടെ സൂക്ഷിക്കുന്ന ജീവികളാണ് കൊമാഡോ ഡ്രാഗണുകള്‍അതുകൊണ്ടു തന്നെ ഇവയുടെ വായില്‍ ഇതേ ബാക്ടീരിയകള്‍ അധികസമയം നിലനില്‍ക്കില്ലെന്നുംബ്ര്യാന്‍ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ