ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിരവധി സിനിമകളുടെപ്രൊമോഷനുകൾകണ്ട് ഇതിനെന്ത് ചെലവ് വരും എന്ന ആലോചിച്ചവരാകും നമ്മൾ. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമെന്ന പോലെ തന്നെ ഏറ്റവും വലിയ പരസ്യ ബോർഡ് കൂടിയാണ് ബുർജ് ഖലീഫ. അപ്പോൾഅതിന്റേതായ വിലയും പ്രതീക്ഷിക്കണം.
ഏകദേശ കണക്കുകൾ പ്രകാരം സാധാരണ പ്രവൃത്തി ദിവസങ്ങളിൽ രാത്രി എട്ടിനും , പത്തിനും ഇടയിലുള്ളമൂന്ന് മിനിട്ട് പരസ്യത്തിന് 250,000 യു.എ.ഇ ദിർഹം(ഏകദേശം 56 ലക്ഷം രൂപ) മുതലാണ് ചെലവ്.
വാരാന്ത്യങ്ങളിലാണെങ്കിൽ അത് ഇനിയും ഉയരും. അതെ സമയത്തിന് പരസ്യം ചെയ്യണമെങ്കിൽ350,000(ഏകദേശം 78 ലക്ഷം രൂപ) ദിർഹം വരെയായിരിക്കും ചെലവ്.
കൂടാതെ മൂന്ന് മിനിട്ട് ദൈർഖ്യമുള്ള പ്രൊമോകളോ, സിനിമാ ടീസറുകളോ തുടങ്ങിയവ രാത്രി എട്ടിനും ഒരുമണിക്കും ഇടയിൽ രണ്ട് തവണ പരസ്യം ചെയ്യണമെങ്കിൽ 500,000 ദിർഹം (ഏകദേശം 1.12 കോടി രൂപ) ചെലവ്വരും. ഇതേ പരസ്യം ഇതേ സമയത്തിനുള്ളിൽ അഞ്ച് തവണ പ്രദർശിപ്പിക്കണമെങ്കിൽ പത്ത് ലക്ഷം ദിർഹമാണ്ചെലവ്, അതായത് ഏകദേശം 2.2 കോടി രൂപ.
Tags:
Entertainment