നമ്മളിൽ പലരും ബ്രാൻഡഡ് വാച്ചുകൾ വളരെയധികം ഇഷ്ടപ്പെടുന്നവരാണ്. അതു കൊണ്ടു തന്നെ ഇത്തരക്കാർഏതു വിലയിലുള്ള വാച്ചും സ്വന്തമാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ആഡംബര ത്തിന്റെ ഏറ്റവും വലിയരൂപങ്ങളിൽ ഒന്നായ ROLEX വാച്ചുകൾ സ്വന്തമാക്കുക എന്നത് കുറച്ചു കഷ്ടമാണ്. റോളക്സ് വാച്ചുകളുടെ വിലതന്നെയാണ് ഇതിനുള്ള കാരണവും. എന്തായിരിക്കും ROLEX വാച്ചുകൾക്ക് ഇത്രയധികം വില വരുന്നതിനുള്ളകാരണം എന്നും, ആളുകൾ അത് വാങ്ങാൻ കൂടുതലിഷ്ടപ്പെടുന്നതിന് കാരണമെന്നും നമുക്ക് നോക്കാം.
സാധാരണയായി റോളക്സ് വാച്ചുകളുടെ വിലയായി വരുന്നത് 50 ലക്ഷം രൂപ മുതൽ കോടികൾ വരെയാണ്. എന്നിരുന്നാൽ കൂടി ഇത് വാങ്ങുന്നതിന് ആളുകൾ യാതൊരു മടിയും കാണിക്കുന്നില്ല.ഏകദേശം ഒരു വർഷംസമയമെടുത്താണ് റോളക്സ് വാച്ചുകൾ നിർമ്മിച്ചെടുക്കുന്നത് എന്നുപറഞ്ഞാൽ നമ്മളിൽ പലരുംവിശ്വസിക്കുകയില്ല. എന്നാൽ സത്യമാണ്. ഇത്രയും കാലം എടുത്തുകൊണ്ട് ഒരു വാച്ച് നിർമ്മിക്കണം എങ്കിൽഅതിന്റെ പുറകിൽ എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടായിരിക്കും.
ഏകദേശം 280 പാർട്സ്കളെ കൈ ഉപയോഗിച്ചുകൊണ്ടാണ് റോളക്സ് വാച്ചുകളിൽ അസംബിൾ ചെയ്ത്എടുക്കുന്നത്. അതായത് മുഴുവനായും ഹാൻഡ്മെയ്ഡ് ആയാണ് ഇത്തരം വാച്ചുകൾ നിർമിക്കപ്പെടുന്നത്എന്നതും മറ്റൊരു പ്രത്യേകതയാണ്.കൂടുതൽ ഭംഗിയിലും , ക്വാളിറ്റിയിലും റോളക്സ് വാച്ചുകൾനിർമ്മിക്കുന്നതിനു വേണ്ടി ഒരുപാട് വർഷങ്ങൾ എടുത്തു കൊണ്ടാണ് നിർമ്മിക്കുന്നത്.
അതുകൊണ്ടുതന്നെ 300 അടി താഴ്ചയിൽ ഉള്ള വെള്ളത്തിൽ വീണാൽ പോലും വാച്ചുകൾക്ക് യാതൊരുവിധകേടുപാടും സംഭവിക്കുകയില്ല. നല്ല ക്വാളിറ്റിയിൽ ഉള്ള സ്റ്റീൽ ഉപയോഗിച്ച് നിർമ്മിക്കുന്നതോടൊപ്പം ഗോൾഡ്, ഡയമണ്ട് എന്നിവ ഉപയോഗിച്ച് കൂടുതൽ ഭംഗി നൽകിയാണ് വാച്ചുകൾ നിർമ്മിക്കുന്നത്.
റോളക്സ് വാച്ചുകൾ ബാറ്ററിയുടെ സഹായമില്ലാതെ തന്നെ പ്രവർത്തിക്കുന്നു എന്നതിനാൽ അത് മെക്കാനിക്കൽആയാണ് വർക്ക് ചെയ്യുന്നത് എന്ന് പറയാവുന്നതാണ്. അതുകൊണ്ടുതന്നെ ഒരു റോളക്സ് വാച്ചിന്റെ കാലാവധി40 മുതൽ 50 വർഷം വരെ ആണെന്നും പറയപ്പെടുന്നു.ഈ കാരണങ്ങൾ കൊണ്ട് എല്ലാം തന്നെ റോളക്സ്വാച്ചുകൾ ആഡംബരക്കാർ ക്കിടയിൽ പ്രിയപ്പെട്ടതാകുന്നു.
മാത്രമല്ല റോളക്സ് വാച്ചുകൾ കയ്യിൽ അണിയുന്നത് ഓരോരുത്തരുടെയും സ്റ്റാറ്റസിന്റെ ഒരു സിംബലായി കൂടികണക്കാക്കപ്പെടുന്നു.ഉയർന്ന വരുമാനക്കാർ, അത് പോലെ സിനിമാ മേഖലയിലും മറ്റും പ്രവർത്തിക്കുന്നസെലിബ്രിറ്റികൾ , കായികതാരങ്ങൾ എന്നിവർ അവരുടെ സ്റ്റാറ്റസ് സിംബൽ എന്ന രീതിയിൽ റോളക്സ്വാച്ചുകൾ ഇഷ്ടപ്പെടുകയും അതു വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നു.