പരസ്യങ്ങൾ കാണിക്കാതെ എങ്ങനെയാണ് വാട്ട്സ്ആപ് സൗജന്യമായി നമ്മുക്ക് ലഭിക്കുന്നത്?


 
ഇന്നത്തെ  ആധുനിക ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്പാണ് വാട്സാപ്പ്ഇത്രയും സവിശേഷതകളും ഏറ്റവും സ്വീകാര്യവുമായ ഒരു ആപ്പ് പരസ്യങ്ങൾ പോലും കാണിക്കാതെഎങ്ങനെയാണ് സൗജന്യമായി നൽകാൻ കഴിയുന്നതെന്ന സംശയം മിക്കവർക്കും ഉണ്ടാകുംപോരാത്തതിന്വാട്സാപ്പ് ഒരു സൗജന്യ ആപ്പ് ആയതുകൊണ്ട് പ്ലേസ്റ്റോറിൽ നിന്ന് വരുമാനം ലഭിക്കുകയുമില്ല.ഫേസ്ബുക്ക് എന്നഭീമാകാരനായ കമ്പനി 19 ബില്യൺ ഡോളർ കൊടുത്ത് വാട്സാപ്പിനെ വാങ്ങിയതിൽ തന്നെയുണ്ട് അതിനുള്ളഉത്തരം.


ബിസിനസ്സ് ലോകത്ത് പറയുന്ന ഒരു പ്രധാനപ്പെട്ട ചൊല്ലുണ്ട്. “If you aren't paying for the service, you are the service.” “നിങ്ങൾ സേവനത്തിന് പണം നൽകുന്നില്ലെങ്കിൽനിങ്ങളാണ് സേവനം.” ഇത് തന്നെയാണ് ചോദ്യത്തിനുള്ള ഉത്തരംവാട്സാപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് നമ്മൾ അംഗീകരിക്കുന്ന കരാറിൽ നമ്മുടെവിവരങ്ങൾമെസ്സേജുകൾകോൺടാക്ട് (ഫോൺ നമ്പർഇമെയിൽ ഐഡിജോലി), ലൊക്കേഷൻമുതലായവയൊക്കെ അവർക്ക് ഉപയോഗിക്കുവാനുള്ള അനുമതിയാണ് നൽകുന്നത് 'ബിഗ് ഡാറ്റതന്നെയാണ് അവർക്കുള്ള വരുമാന മാർഗവും നൽകുന്നത്. വിവരങ്ങൾ അവർ മറ്റു കമ്പനികൾക്ക്വിൽക്കുന്നിലെങ്കിലും ഇവ അവരുടെ തന്നെ മറ്റ് ആപ്പുകളുടെ പുരോഗതിക്ക് ഉപയോഗിക്കാവുന്നതാണ്.


 വാട്സാപ്പ് ഇപ്പോൾ ഫേസ്ബുക്കിന്റെ കീഴിൽ ആയതുകൊണ്ടു തന്നെ ശേഖരിക്കുന്ന  വിവരങ്ങൾ കൊണ്ട്ഓരോ ഉപയോക്താക്കളുടെയും ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് അവർക്ക് ഫേസ്ബുക്കിൽ പരസ്യങ്ങൾനൽകാനും സാധിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ