ആദ്യമായി നൊബേൽ നേടിയ വനിത ആര്? ആദ്യമായി രണ്ട് വ്യത്യസ്ത ശാസ്ത്ര വിഷയങ്ങളിൽ നൊബേൽ നേടിയ ആൾ ആര്?രണ്ട് നൊബേൽ നേടിയ ഒരേയൊരു വനിത ആര്?




  വിശേഷണങ്ങളെല്ലാം ഒരേ ഒരാൾക്കേ ചേരൂമേരി സ്കോൾഡോസ്കാ ക്യൂറി എന്ന മാഡംക്യൂറിക്ക്.1867 നവംബർ മാസം 7 ന് പോളണ്ടിലെ വാഴ്സയിലാണ് മേരീ ക്യൂറിയുടെ ജനനംഭൗതീകശാസ്ത്രവുംഗണിതവും പഠിപ്പിച്ചിരുന്ന അച്ഛന്റെ ശിക്ഷണത്തിലാണ് മേരി ശാസ്ത്രലോകത്തേക്ക്പ്രവേശിക്കുന്നത്.

മേരിയുടെ പിതാവ്‌ എം.പ്‌ളാഡിസ്‌ളാവ്‌ സ്‌കേളാഡോവ്‌സ്കി ഒരു ഭൗതികശാസ്ത്രഅദ്ധ്യാപകനായിരുന്നുമേരിയുടെ മാതാവ്‌ വ്‌ളാഡിസ്‌ലാവ്‌ ഒരു ക്ഷയരോഗിയായിരുന്നു.


പിതാവ്‌ ഒരു അദ്ധ്യാപകനായിരുന്നെങ്കിലും വരുമാനം കുറഞ്ഞ ആളായിരുന്നുഅതുകൊണ്ട്‌ചെറുപ്പത്തിലേ ദാരിദ്ര്യം എന്തെന്നറിഞ്ഞാണ്‌ മേരി വളർന്നത്‌പിതാവിന്റെ ശാസ്ത്ര വിഷയങ്ങളിലുള്ളതാത്പര്യം മേരിയുടെ ജീവിതത്തെ വളരെ സ്വാധീനിച്ചിരുന്നു.അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങൾമേരി വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നുപതിനാറാമത്തെ വയസ്സിൽ സ്വർണ്ണ മെഡൽ നേടി അവൾസ്കൂൾ പഠനം പൂർത്തിയാക്കി.


കടുത്ത ദാരിദ്യത്തിനിടയിലും അവൾ സൂക്ഷിച്ച്‌ വച്ചിരുന്ന കുറച്ചു റൂബിളുമായി 1891- പാരീസിലെസോർബോൺ സർവ്വകലാശാലയിൽ ബിരുദപഠനത്തിന്‌ ചേർന്നുവല്ലപ്പോഴും പിതാവ്‌ അയച്ചിരുന്നപണം ലഭിച്ചിരുന്നെങ്കിലും അത്‌ ആഹാരത്തിനു പോലും തികഞ്ഞിരുന്നില്ലദിവസങ്ങളോളം ആഹാരംകഴി ക്കാതെ മണിക്കൂറുകൾ അദ്ധ്വാനിച്ച് തളർന്ന് പുസ്തകങ്ങളുടെ മുകളിൽ വീണ്‌ഉറങ്ങിയിട്ടുണ്ട്‌.1893- ഭൗതിക ശാസ്ത്രത്തിൽ ബിരുദമെടുത്തു കാലത്ത് പല യൂറോപ്യൻരാജ്യങ്ങളിലും സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുകബുദ്ധിമുട്ടായിരുന്നു


പോളണ്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ലഅവിടെ രഹസ്യമായി പ്രവർത്തിച്ചിരുന്ന ഫ്ലൈയിംഗ്യൂണിവേഴ്സിറ്റി എന്ന ഉന്നത വിദ്യാഭ്യാസ സംഘത്തിനൊപ്പം മേരിയും പരിശീലനം നേടാൻ തുടങ്ങിഒന്നര വർഷത്തോളം പല ജോലികൾ ചെയ്ത് യൂണിവേഴ്സിറ്റി ഫീസിനുള്ള പണം കണ്ടെത്തി മേരിപാരീസിലേക്ക് വണ്ടി കയറി. 1891- യൂണിവേഴ്സിറ്റി ഓഫ് പാരീസിൽ ശാസ്ത്ര വിദ്യാർത്ഥിനിയായിമേരിക്ക് പ്രവേശനം കിട്ടിപകൽ യൂണിവേഴ്സിറ്റിയിലെ പഠനവുംവൈകുന്നേരങ്ങളിൽ ട്യൂഷൻപഠിപ്പിക്കലുമായി മേരി ക്യൂറി തന്റെ വിദ്യാഭ്യാസം തുടർന്നു.1894- ഗണിത ശാസ്ത്രത്തിൽബിരുദാനന്തരബിരുദം നേടിയ ശേഷം തന്റെ കൊച്ചു പരീക്ഷണ ശാലയിൽ പരീക്ഷണങ്ങളുമയികഴിയവെ അവൾ തന്റെ അതേ ആശയങ്ങളുമായി പ്രവർത്തിക്കുന്ന പിയറി ക്യൂറി എന്നചെറുപ്പക്കാരനെ പരിചയപ്പെട്ടു.


ശാസ്ത്രലോകത്തിന് മേരി ക്യൂറി സംഭാവന ചെയ്ത വാക്കാണ് ‘റേഡിയോ ആക്ടിവിറ്റി’. റേഡിയോആക്ടിവിറ്റിയുടെ കണ്ടുപിടുത്തത്തിനാണ് 1903- ഭർത്താവ് പിയറി ക്യൂറിക്കൊപ്പം ഫിസിക്സിൽമേരി നോബൽ സമ്മാനം നേടിയത്. 1911 ന് പൊളോണിയംറേഡിയം എന്നീ മൂലകങ്ങളുടെകണ്ടുപിടുത്തത്തിന് കെമിസ്ട്രിയിലും മേരി നോബൽ സമ്മാനം നേടിഅർബുദം പോലെയുള്ളരോഗങ്ങൾക്കുള്ള ചികിൽസയിൽ നിർണ്ണായകമായ റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം കണ്ടുപിടിച്ചത്‌ മേരി ക്യൂറി എന്നറിയപ്പെടുന്ന മാഡം ക്യൂറി ആണ്.


സ്വന്തം നേട്ടങ്ങളുടെ പേരിൽ പാരിസിലെ പാന്തിയണിൽ ശവമടക്കപ്പെട്ട ആദ്യ സ്ത്രീയെന്നബഹുമതിക്കും അർഹയായി.മരിയ സലോമിയ സ്ക്ലോഡോവ്സ്ക, Maria Salomea Skłodowska-Curie (ഉച്ചരിക്കുന്നത് [ˈmarja salɔˈmɛa skwɔˈdɔfska]) എന്നായിരുന്നു ക്യൂറിയുടെ ആദ്യ പേര് 1903- ക്യൂറിക്ക് ലഭിച്ച ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഭർത്താവായ പിയറിക്യൂറിയുമായുംഭൗതികശാസ്ത്രജ്ഞനായ ഹെൻട്രി ബെക്വറലുമായും പങ്കിടുകയായിരുന്നു. 1911-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം മേരി ക്യൂറി ഒറ്റയ്ക്കാണ് നേടിയത്.

താൻ കണ്ടുപിടിച്ച ആദ്യ മൂലകത്തിന് സ്വന്തം മാതൃ രാജ്യത്തിന്റെ പേരാണ് (പൊളോണിയംമേരിനൽകിയത് പിച്ച്‌ ബ്ലെൻഡിൽ നിന്ന് റേഡിയം കണ്ടുപിടിച്ചത് ക്യൂറി ദമ്പതികൾ ആണ്ഒരു ഇരുമ്പ്‌മേശയുംസ്റ്റൗവും മാത്രം ഉപയോഗിച്ചാണ്‌  മൂലകങ്ങളെ ക്യൂറിമാർ വേർതിരിച്ചെടുത്തത്.റേഡിയംവേർതിരിച്ചെടുത്തതോടെ അതിന്റെ നിർമ്മാണാവകാശം നേടിയെടുക്കാൻ ലോകത്തിന്റെപലഭാഗത്തുനിന്നും നിരവധി പേർ വന്നെങ്കിലും ഇത് ധനസമ്പാദനത്തിനുള്ള മാർഗ്ഗമാക്കാതെനിർമ്മാണരഹസ്യം പൊതുജനങ്ങൾക്കായി പരസ്യമാക്കുകയായിരുന്നു അവർ ചെയ്തത്.


 അവർ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു "ശാസ്ത്രജ്ഞർ ധനത്തിനായല്ല പരീക്ഷണങ്ങൾ നടത്തുന്നത്‌നിങ്ങൾക്ക്‌ വേണ്ട വിവരമെല്ലാം ഞങ്ങൾ തരാം."ഒന്നാം ലോകമഹായുദ്ധസമയത്ത് യുദ്ധമുന്നണിയിൽപ്രവർത്തിക്കുന്ന ശസ്ത്രക്രീയാവിദഗ്ദ്ധർക്ക് എക്സ്-റേ ഉപകരണങ്ങൾ ആവശ്യമുണ്ടെന്ന് മേരിമനസ്സിലാക്കിറേഡിയോളജിശരീരശാസ്ത്രംമോട്ടോർ വാഹനങ്ങൾ എന്നിവയെ സംബന്ധിച്ച്പെട്ടെന്ന് പഠിച്ച മേരി വാഹനങ്ങളിൽ ഘടിപ്പിച്ച എക്സ് റേ സംവിധാനങ്ങൾ സജ്ജമാക്കിഎന്നാൽ1906- ഒരു റോഡപകടത്തിൽ പിയറി മരിച്ചുഎങ്കിലും മരിച്ച തന്റെ പ്രാണനാഥന്‌ ഉപഹാരം പോലെശുദ്ധമായ റേഡിയം വേർതിരിച്ചെടുത്തതിന്‌ 1911- രസതന്ത്രത്തിനുള്ള നോബൽ സമ്മാനം വീണ്ടുംനേടി.


എന്നാൽ അപ്പോഴേക്കും റേഡിയത്തിനടുത്തിരുന്ന് പരീക്ഷണം നടത്തിയതുകൊണ്ട്‌ വികിരണാഘാതംമൂലം മേരി രോഗിയായി.1934- 66-ാമത്തെ വയസിൽ  ശാസ്ത്രപ്രതിഭ   ലോകത്തോട്വിടപറഞ്ഞു.

പരീക്ഷണങ്ങളുടെ ഭാഗമായി വർഷങ്ങളോളം റേഡിയേഷൻ ഏറ്റ‌തുമൂലമുണ്ടായ അപ്ലാസ്റ്റിക്അനീമിയയായിരുന്നു മരണകാരണംമേരി ക്യൂറിയോടുള്ള ബഹുമാനാർത്ഥം പേര് നല്കിയമൂലകമാണ് ക്യൂറിയംപാരീസ് യൂണിവേഴ്സിറ്റിയിൽ മേരി ഗവേഷണത്തിനായി വളർത്തിയെടുത്തവലിയ പരീക്ഷണശാല പിന്നീട് പ്രശസ്തമായൊരു ആരോഗ്യ ഗവേഷണ സ്ഥാപനമായി മാറി


അതാണ് ക്യൂറി ഇൻസ്റ്റിറ്റ്യൂട്ട്ശാസ്ത്രത്തെ സ്നേഹിക്കയുംശാസ്ത്ര ഗവേഷണങ്ങൾക്കായി ജീവിതംഉഴിഞ്ഞുവക്കുകയും ചെയ്യുന്നവർക്ക് ഒരു വഴികാട്ടിയായി മേരി ക്യുറി ഇന്നും ആദരിക്കപ്പെടുന്നുക്യൂറികുടുംബം അഞ്ച് തവണയാണ് നോബല്‍ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളത് . 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ